അട്ടപ്പാടിക്ക് വിഷുകൈനീട്ടം കുടിവെള്ള പദ്ധതിയായി നല്‍കി സന്തോഷ്‌ പണ്ഡിറ്റ്‌
April 15,2018 | 05:07:30 pm

അട്ടപ്പാടിക്ക് വിഷുകൈനീട്ടം കുടിവെള്ള പദ്ധതിയായി നല്‍കി സന്തോഷ്‌ പണ്ഡിറ്റ്‌. 5000 ലിറ്ററിന്റെ രണ്ട് ടാങ്കുകളാണ് സന്തോഷ് പണ്ഡിറ്റ് എത്തിച്ചു നല്‍കിയത്. 5 ദിവസത്തെ പരൃടനമാണ് ഉദ്ദേശിച്ചത്. അട്ടപ്പാടിയെ കുറിച്ചുള്ള പഠനമാണ് താന്‍ ഉദ്ദേശിക്കുന്നത്. മലവെള്ളം വരുമ്പോള്‍ ഒഴിഞ്ഞു പോകുവാനുള്ള സ്ഥലമില്ല എന്നതും, കൃഷിയിടങ്ങളില്‍ ആനയും, കാട്ടു പന്നിയുടെ ശല്യവും, വിദ്യാഭ്യാസം ഉള്ളവര്‍ക്കിടയിലെ തൊഴിലില്ലായ്മാ പ്രശ്‌നവും അവരെന്നെ ധരിപ്പിച്ചു. കൂടാതെ ശുദ്ധജലത്തിന്റെ അപര്യാപ്തതയും അവര്‍ നേരിടുന്നു. ഭൂരിഭാഗം വീടുകളില്‍ സന്ദര്‍ശിച്ചു പ്രശ്‌നങ്ങള്‍ പഠിക്കുവാന്‍ ശ്രമിച്ചതായും സന്തോഷ്‌ പണ്ഡിറ്റ്‌ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

Dear Facebook family,

ഈ വിഷുക്കാലം ഞാന്‍ അട്ടപ്പാടിയിലെ പാവപ്പെട്ട ആളുകളോടൊപ്പം ആഘോഷിക്കുന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ ഇവിടെയാണ്. 5 ദിവസത്തെ പരൃടനമാണ് ഉദ്ദേശിച്ചത്. ഇവിടുത്തെ ചില ഊരുകളില്‍ കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന വിവരം അവര്‍ Facebook ലൂടെ എന്നെ അറിയിച്ചിരുന്നു. ഇതിന്മേല്‍ ഈ പ്രശ്ദം പരിഹരിക്കുവാന്‍ ഞാന്‍ ചില സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.

പല സ്ഥലങ്ങളിലും 1.50 KM താഴെ നിന്നൊക്കെ വേണം ഇവര്‍ക്ക് ഉയര്‍ന്ന പ്രദേശത്തേക്കു വെള്ളം കൊണ്ടു വരുവാന്‍. ഒരു കുടം വെള്ളം കൊണ്ടു കൊണ്ടു വരുവാന്‍ 15 മിനിറ്റൊക്കെ എടുക്കുമത്രേ.

ഞാന്‍ വിഷയം പല വീടുകളും സന്ദര്‍ശിച്ച് നേരില്‍ പഠിക്കുകയും അവരുടെ അഭൃര്‍ത്ഥന പരിഗണിച്ച് 5000 ലിറ്ററിന്റെ ടാങ്ക് (രണ്ടിടത്തായ് രണ്ടണ്ണം) സ്ഥാപിച്ച് 164 ഓളം കുടുംബങ്ങള്‍ക്കു കുടി വെള്ള സൗകര്യം ഒരുക്കുകയും ചെയ്തു.

164 വീടുകളില്‍ പല വീടുകളിലും കക്കൂസും, കുളിമുറിയും ഇല്ല. ഒന്നര സെന്റ് ഭൂമിയില്‍ പണിത പല വീടുകളിലും അതുണ്ടാക്കുവാനുള്ള സൗകരൃമില്ലെന്ന് അവിടങ്ങളില്‍ സന്ദര്‍ശിച്ച എനിക്ക് നെരില്‍ ബോധ്യപ്പെട്ടു. മറ്റു വീടുകളില്‍ സാമ്പത്തിക പ്രശ്‌നം കാരണം ഇതൊന്നും ഉണ്ടാക്കുവാന്‍ പറ്റുന്നില്ല. എന്റെ അടുത്ത പര്യടനത്തില്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ വേണ്ടത് ചെയ്യാമെന്നു ഉറപ്പു കൊടുത്തു. 2012 ലും, 2017 ലും ഈ മേഖലയില്‍ ഞാന്‍ ചില സഹായങ്ങള്‍ ചെയ്തിരുന്നു.

മലവെള്ളം വരുമ്പോള്‍ ഒഴിഞ്ഞു പോകുവാനുള്ള സ്ഥലമില്ല എന്നതും, കൃഷിയിടങ്ങളില്‍ ആനയും, കാട്ടു പന്നിയുടെ ശല്യവും, വിദ്യാഭ്യാസം ഉള്ളവര്‍ക്കിടയിലെ തൊഴിലില്ലായ്മാ പ്രശ്‌നവും അവരെന്നെ ധരിപ്പിച്ചു. കൂടാതെ ശുദ്ധജലത്തിന്റെ അപര്യാപ്തതയും അവര്‍ നേരിടുന്നു. ഭൂരിഭാഗം വീടുകളില്‍ സന്ദര്‍ശിച്ചു പ്രശ്‌നങ്ങള്‍ പഠിക്കുവാന്‍ ശ്രമിച്ചു.

കഴിഞ്ഞ ഓണത്തിലും ഞാന്‍ അട്ടപ്പാടിയിലായിരുന്നു. ഈ വിഷു ആഘോഷവും അവിടുത്തെ മറ്റൊരു പ്രദേശത്തെ ആളുകളോടൊപ്പം happy ആയി ആഘോഷിക്കുന്നു.

 

Dear Facebook family, ഈ വിഷുക്കാലം ഞാൻ അട്ടപ്പാടിയിലെ പാവപ്പെട്ട ആളുകളോടൊപ്പം ആഘോഷിക്കുന്നു.... കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ ഇവിടെയാണ്... 5 ദിവസത്തെ പരൃടനമാണ് ഉദ്ദേൃശിച്ചത്.. ഇവിടുത്തെ ചില ഉൗരുകളിൽ കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന വിവരം അവർ Facebook ലൂടെ എന്നെ അറിയിച്ചിരുന്നു ട്ടോ....ഇതിന്മേൽ ഈ പ്രശ്ദം പരിഹരിക്കുവാൻ ഞാൻ ചില സ്ഥലങ്ചൾ സന്ദർശിച്ചു.... പല സ്ഥലങ്ങളിലും 1.50 KM താഴെ നിന്നൊക്കെ വേണം ഇവർക്ക് ഉയർന്ന പ്രദേശത്തേക്കു വെള്ളം കൊണ്ടു വരുവാൻ....ഒരു കുടം വെള്ളം കൊണ്ടു കൊണ്ടു വരുവാൻ 15 മിനിറ്റൊക്കെ എടുക്കുമത്രേ.... ഞാൻ വിഷയം പല വീടുകളും സന്ദർശിച്ച് നേരിൽ പഠിക്കുകയും അവരുടെ അഭൃർത്ഥന പരിഗണിച്ച് 5000 ലിറ്ററിന്ടെ ടാന്ക് (രണ്ടിടത്തായ് രണ്ടണ്ണം) സ്ഥാപിച്ച് 164 ഓളം കുടുംബങ്ങൾക്കു കുടി വെള്ള സൗകരൃം ഒരുക്കുകയും ചെയ്തു... 164 വീടുകളിൽ പല വീടുകളിലും കക്കൂസും , കുളിമുറിയും ഇല്ല...ഒന്നര സെന്ട് ഭൂമിയിൽ പണിത പല വീടുകളിലും അതുണ്ടാക്കുവാനുള്ള സൗകരൃമില്ലെന്ന് അവിടങ്ങളിൽ സന്ദർശിച്ച എനിക്ക് നെരിൽ ബോദ്ധൃപ്പെട്ടു.... മറ്റു വീടുകളിൽ സാമ്പത്തിക പ്രശ്നം കാരണം ഇതൊന്നും ഉണ്ടാക്കുവാൻ പറ്റുന്നില്ല....എന്ടെ അടുത്ത പരൃടനത്തിൽ ഈ പ്രശ്നങ്ങൾ പരിഹരിക്കുവാൻ വേണ്ടത് ചെയ്യാമെന്നു ഉറപ്പു കൊടുത്തു...(2012 ലും, 2017 ലും ഈ മേഖലയിൽ ഞാൻ ചില സഹായങ്ങൾ ചെയ്തിരുന്നു) മലവെള്ളം വരുമ്പോൾ ഒഴിഞ്ഞു പോകുവാനുള്ള സ്ഥലമില്ല എന്നതും, കൃഷിയിടങ്ങളിൽ ആനയും, കാട്ടു പന്നിയുടെ ശല്ലൃവും ,വിദൃാഭൃാസം ഉള്ളവർക്കിടയിലെ തൊഴിലില്ലായ്മാ പ്രശ്നവും അവരെന്നെ ധരിപ്പിച്ചു.... കൂടാതെ ശുദ്ധജലത്തിന്ടെ അപരൃാപ്തതയും അവർ നേരിടുന്നു....ഭൂരിഭാഗം വീടുകളിൽ സന്ദർശിച്ചു പ്രശ്നങ്ങൾ പഠിക്കുവാൻ ശ്രമിച്ചു.... കഴിഞ്ഞ ഓണത്തിലും ഞാൻ അട്ടപ്പാടിയിലായിരുന്നു... ഈ വിഷു ആഘോഷവും അവിടുത്തെ മറ്റൊരു പ്രദേശത്തെ ആളുകളോടൊപ്പം happy ആയി ആഘോഷിക്കുന്നു.... (പല്ലവി) "തുമ്പപ്പൂ എന്തോ മന്ത്രിച്ചൂ...തമ്മിൽ തമ്മിൽ ശംഖുനാദം എന്തോ മന്ത്രിച്ചൂ ...കാതിൽ കാതിൽ നിളാ ദേവി എന്നെ കൊഞ്ജിച്ചൂ....പയ്യേ പയ്യേ സ്വത്തോ അതോ സത്തോ വെള്ളി മുത്തോ ആയിരം ഒാർമ്മകൾ തന്നു നീ...(തുമ്പപ്പൂ...) (അനു പല്ലവി) തേനൊലി തുമ്പകൾ തമ്പുരു മീട്ടി വാനത്തെ നോക്കി നോക്കി നിന്നൂ മുല്ല ചിരിച്ചു തിരിച്ചു പോയി മറുനാടൻ തെന്നൽ മണത്തറിഞ്ഞെത്തി കണ്ടു കണ്ടിരുന്നപ്പോൾ ദീപാവലി നിന്നെ കേട്ടു കേട്ടു കേട്ടിരുന്നപ്പോൾ സുഹാസിനീ...(തുമ്പപ്പൂ...) (ചരണം) താമര പൊയ്കയിൽ ചിത്രം വരച്ചു ഞാൻ ശൃാമള കോമള കാനന ഭംഗിയെ കാമുകി ചിത്തം കവർന്നെടുക്കാൻ തേനൊലി പ്രേമ കവിതയും പാടി... കണ്ടു കണ്ടിരുന്നപ്പോൾ ദീപാവലീ നിന്നെ കേട്ടു കേട്ടിരുന്നപ്പോൾ സുഹാസിനീ...(തുമ്പപ്പൂ...)" Film...Urukku Satheesan , Lyrics, Music...Santhosh Pandit Singers...Santhosh Pandit, Haritha Pl watch and share Urukku Satheesan new song https://m.youtube.com/watch?v=-yJpytC0h_A എല്ലാവർക്കും വിഷു ആശംസകൾ... Pl comment by Santhosh Pandit (ഉരുക്കൊന്നുമല്ല മഹാ പാവമാ...) (ഈ കുടി വെള്ള പ്രശ്നം പരിഹരിക്കുവാൻ എന്നെ സഹായിച്ച ഉമാ ജീക്കും, രാകേഷ് ബാബു ജീക്കും, കൃാമറ ചെയ്ത ദീപക് രാജ് bro ക്കും നന്ദി...)

Posted by Santhosh Pandit on Saturday, April 14, 2018

 
� Infomagic - All Rights Reserved.