സീറോയില്‍ ഉണ്ടപക്രുവോളം ചെറുതായി ഷാരൂഖ് ഖാന്‍
January 01,2018 | 09:01:34 pm

കിങ് ഖാന്‍ ഷാരൂഖിന്റെ ഏറ്റവും വലിയ മേക്കോവര്‍. ഈ വേറിട്ട മേക്കോവര്‍ കൊണ്ട് ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് പുതുവര്‍ഷദിനത്തില്‍ ഷാരൂഖിന്റെ വരവ്. ആനന്ദ് എല്‍ റായിയുടെ പുതിയ ചിത്രത്തില്‍ കുള്ളനായാണ് ഷാരൂഖിന്റെ വരവ്.

സീറോ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ ഷാരൂഖ് തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഈ ടീസറിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റിലും വെളിപ്പെടുത്തിയിരിക്കുന്നത്.

ഉയരക്കുറവ് മാത്രമല്ല, കൈയിലിരിപ്പും കേമമാണ് നായകന്റേതെന്ന് വ്യക്തമാണ് ടീസറില്‍ നിന്ന്. സ്‌പെഷ്യല്‍ ഇഫക്റ്റ്‌സ് വഴിയാണ് ഷാരൂഖിനെ മൂന്നടിക്കാരനാക്കി മാറ്റിയത്.

അനുഷ്‌ക്ക ശര്‍മയും കത്രീന കൈഫുമാണ് ചിത്രത്തിലെ നായികമാര്‍. കത്രീന ഒരു നായികയെയും അനുഷ്‌ക്ക ബുദ്ധിമാന്ദ്യമുള്ള ഒരു സ്ത്രീയെയുമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അനുഷ്‌ക്കയും ഷാരൂഖും ഒന്നിച്ച് അഭനിയിക്കുന്ന നാലാമത്തെ ചിത്രമാണ് സീറോ. ഈ വര്‍ഷം ഡിസംബര്‍ 21ന് മാത്രമാണ് സീറോ തിയ്യേറ്ററുകളില്‍ എത്തുക.

Related News
� Infomagic - All Rights Reserved.