സ്റ്റാന്റ് അപ്പിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു
April 08,2019 | 04:08:52 pm

നിമിഷ വിജയന്‍ കേന്ദ്രകഥാപാത്രത്തെ അവരിപ്പിക്കുന്ന വിധു വിന്‍സന്റ് ചിത്രം സ്റ്റാന്റ് അപ്പിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. വിധു വിന്‍സന്റ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. 2016ല്‍ മാന്‍ഹോള്‍ എന്ന ചിത്രത്തിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സംവിധായികയ്ക്കുള്ള പുരസ്‌കാരം നേടിയ വ്യക്തിയാണ് വിധു. സിലികോണ്‍ മീഡിയയാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല.

 
� Infomagic- All Rights Reserved.