വീട്ടിലുണ്ടാക്കാം സണ്‍സ്‌ക്രീന്‍ ലോഷന്‍
April 15,2018 | 11:24:21 am

കനത്ത വേനല്‍ കാലം തുടങ്ങിക്കഴിഞ്ഞു. പുറം ജോലികള്‍ക്കായി ഇറങ്ങുന്നവറുടെ ചര്‍മ്മം ഈ വെയില്‍ കരുവാളിച്ച് തുടങ്ങും. അള്‍ട്രാവയലറ്റ് കിരണങ്ങള്‍ ചര്‍മ്മകോശങ്ങള്‍ക്ക് നാശം വരുത്തുന്നതാണ് ഇതിനു കാരണം. ഇതിനെ മറികടക്കാനുള്ള പോംവഴി സണ്‍സ്‌ക്രീനുകള്‍ ഉപയോഗിക്കുക എന്നതാണ്. എന്നാല്‍ കടയില്‍ നിന്ന് വാങ്ങുന്നവ മറ്റ് രോഗങ്ങള്‍ കൂടി വരുത്തിവെച്ചേക്കാം. ഇതിനെ മറികടക്കാന്‍ പ്രകൃതിദത്തമായ രീതിയിലേക്ക് കടക്കുകയാണ് വേണ്ടത്. നമ്മുടെ വീടുകളില്‍ സണ്‍സ്‌ക്രീനുകള്‍ നിര്‍മിക്കുവാന്‍ കഴിയും. അതിനുള്ള ചില മാര്‍ഗങ്ങള്‍ ചുവടെ നല്‍കുന്നു.

1. വെളിച്ചെണ്ണ

വെയിലിനെ തടയാന്‍ കഴിയുന്ന മിനറലുകള്‍ അടങ്ങിയതാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ ഉപയോഗിച്ച് സണ്‍സ്‌ക്രീന്‍ ഉണ്ടാക്കുന്നതിനായി ഒരു പാത്രത്തില്‍ അല്‍പം വെളിച്ചെണ്ണ എടുത്ത് ഷീയ വെണ്ണ, സിങ്ക് ഓക്‌സൈഡ് എന്നിവ ചേര്‍ക്കുക. അതില്‍ അല്‍പം വെള്ളം കൂടി ചേര്‍ത്ത് തണുപ്പുള്ള സ്ഥലത്ത് സൂക്ഷിക്കാം. വെയിലത്ത് പുറത്തു പോകേണ്ടി വരുമ്പോള്‍ ഈ മിശ്രിതം സണ്‍സ്‌ക്രീനായി ഉപേേയാഗിക്കാം.

2. കറ്റാര്‍വാഴ ജെല്‍

ചര്‍മ്മത്തിനും മുടിക്കും ശരീരത്തിനും മികച്ച ഫലം തരുന്ന ഒന്നാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴ ജെല്ലില്‍ കാരറ്റ് വിത്തിന്റെ എണ്ണയും അവക്കാഡോ എണ്ണയും കുന്തിരിക്കവും സമം ചേര്‍ത്താല്‍ സണ്‍സ്‌ക്രീന്‍ ലോഷനായി ഉപയോഗിക്കാം.

3. മഞ്ഞള്‍

ഏത് ആവശ്യത്തിനു ആശ്രയിക്കാവുന്ന ഒരു ഔഷധമാണ് മഞ്ഞള്‍. നമ്മുടെയൊക്കെ വീടുകളില്‍ സുലഭമായ ഇതിന് ധാരാളം ഗുണങ്ങളുമുണ്ട്. വെളിച്ചെണ്ണയില്‍ ഒരു നുള്ള് മഞ്ഞല്‍ ചേര്‍ത്താല്‍ നല്ലൊരു സണ്‍സ്‌ക്രീനായി ഉപയോഗിക്കാനാവും.

4. ആല്‍മണ്ട്/ ഒലിവ് ഓയില്‍

ഇവ രണ്ടിലും അടങ്ങിയിരിക്കുന്ന പ്രധാനപ്പെട്ട വിറ്റാമിനാണ് വിറ്റാമിന്‍ ഇ. ആല്‍മണ്ട് ഓയിലും ഒലിവ് ഓയിലും സമം എടുത്ത് തേങ്ങവെള്ളവും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇതില്‍ സിങ്ക് ഓക്‌സൈഡ് കൂടി ചേര്‍ത്താല്‍ പ്രകൃതിദത്ത സണ്‍സ്‌ക്രീന്‍ റെഡിയായി.

 
� Infomagic - All Rights Reserved.