അങ്കിളായി മമ്മൂട്ടി വ്യത്യസ്ത ലുക്കില്‍; അങ്കിളിന്റെ ഗംഭീര ട്രെയിലര്‍ പുറത്ത്
April 16,2018 | 08:18:14 pm

മമ്മൂട്ടി വ്യത്യസ്ത ലുക്കില്‍ എത്തുന്ന അങ്കിള്‍ ട്രെയിലര്‍ പുറത്ത്. മമ്മൂട്ടി ഇരട്ട വേഷത്തിലാണ് എത്തുന്നത്. ഇരട്ട വേഷത്തില്‍ ഒന്ന് വില്ലന്‍ വേഷമാണ് എന്ന് സംവിധായകന്‍ സൂചന നല്‍കിയിരുന്നു. പ്രേക്ഷകര്‍ ചിത്രം കണ്ടു തീരുമാനിക്കട്ടെ എന്നായിരുന്നു മമ്മൂട്ടിയുടെ വില്ലന്‍ വേഷത്തെ കുറിച്ചുള്ള ചോദ്യത്തിന് സംവിധായകന്‍ ഗിരീഷ്‌ ദാമോദരന്‍ നല്‍കിയ മറുപടി.

ഏപ്രില്‍ 27 നായിരിക്കും അങ്കിള്‍ തിയറ്ററുകളിലേക്ക് എത്തുന്നത്. എന്നാല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.  ചിത്രത്തില്‍ കൃഷ്ണ കുമാര്‍ എന്ന പേരിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. സിനിമയിലെ മമ്മൂട്ടിയുടെ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകള്‍ പുറത്ത് വന്നതില്‍ ഒന്ന് സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കാണ്. എന്നാല്‍ അതൊരു വില്ലന്‍ വേഷമാണോ എന്നാണു ആരാധകരുടെ സംശയം.

 
� Infomagic - All Rights Reserved.