ഒറ്റനോട്ടത്തില്‍ ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ വായിക്കാം.(14-11-2017)
November 14,2017 | 04:35:36 pm

 • തോമസ്‌ ചാണ്ടിയുടെ രാജിക്ക് വഴിയോരുങ്ങുന്നു   കലക്ടറുടെ റിപ്പോര്‍ട്ടിനെതിരായി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ രൂക്ഷമായ വിമര്‍ശനം എല്കേണ്ടി വന്ന പശ്ചാത്തലത്തില്‍  മന്ത്രി തോമസ്‌ ചാണ്ടിയുടെ രാജിക്ക് വഴിയോരുങ്ങി. രാജിക്കാര്യത്തില്‍ ഉചിതമായ തീരുമാനം കൈകൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്ര നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം ആരാഞ്ഞ ശേഷം തീരുമാനം കൈക്കൊള്ളുമെന്നു എന്‍സിപി നേതൃത്വവും വ്യക്തമാക്കി.                               
 • അഞ്ച് ദിവസത്തെ റെയ്ഡ്; ശശികലയുടേയും സംഘത്തിന്‍റെയും പക്കൽ 1430 കോടിയുടെ കണക്കിൽ പെടാത്ത സ്വത്ത്അഞ്ച് ദിവസമായി തുടരുന്ന റെയ്ഡ് അവസാനിച്ചപ്പോൾ ശശികലയുടേയും സംഘത്തിന്‍റെയും പക്കൽ 1430 കോടിയുടെ കണക്കിൽ പെടാത്ത സ്വത്ത് കണ്ടെത്തി.  ഇതിൽ 714 കോടി രൂപയുടെ നോട്ടുകളും അഞ്ച് കോടിയുടെ ആഭരണങ്ങളും  റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളായുമാണ് കണ്ടെത്തിയിട്ടുള്ളത്.
 • തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിട്ടു 

  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ പി സദാശിവം ഒപ്പിട്ടു.   സര്‍ക്കാര്‍ അയച്ച ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഇന്നലെ വിശദീകരണം തേടിയിരുന്നു. സര്‍ക്കാരിന്റെ വിശദീകരണം   അംഗീകരിച്ചാണ്    ഗവര്‍ണര്‍ ഇപ്പോള്‍ ഒപ്പിട്ടിരിക്കുന്നത്. 
 • ലൈംഗികത മൗലികാവകാശം; ഹര്‍ദികിന് പിന്തുണയുമായി ജിഗ്നേഷ് മേവാനി 
  ഹാര്‍ദിക്ക് പട്ടേലിന് ഒരുകാരണവശാലും നാണക്കേട് തോന്നേണ്ട കാര്യമില്ലെന്നും ലൈംഗികതയെന്നത് മൗലികാവകാശമാണെന്നും പറഞ്ഞ് ദളിത് നേതാവ് ജിഗ്നേശ് മേവാനി രംഗത്ത്. ഹാര്‍ദിക്ക് പട്ടേലിന്റെതെന്ന് ആരോപിക്കുന്ന സെക്‌സ് സിഡി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സാഹചര്യത്തിലാണ് പട്ടേലിനെ പിന്തുണച്ച് ജിഗ്നേശ് മേവാനി ട്വീറ്റ് ചെയ്തത്.
 • ജഡ്ജിമാര്‍ക്കെതിരായ മെഡിക്കല്‍ കോഴ ആരോപണം: ഹര്‍ജി സുപ്രീംകോടതി തള്ളി 
  സുപ്രീംകോടതി ജഡ്ജിമാര്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീംകോടതി തള്ളി. ജഡ്ജിമാര്‍ക്ക് അഴിമതിയിലുള്ള പങ്ക് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് തള്ളിയത്. 


RELATED STORIES
� Infomagic - All Rights Reserved.