ലോകത്തെ ഏറ്റവും വിലയേറിയ കാര്‍ വാങ്ങിയ മലയാളി
September 10,2017 | 05:37:34 pm
Share this on

ലോകത്തിലെ ഏറ്റവും വിലകൂടിയ എസ്.യു.വികളിലൊന്നായ ബെന്റെയ്ഗ സ്വന്തമാക്കി മലയാളി. ബദല്‍അല്‍ സമ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറായ അബ്ദുല്‍ ലത്തീഫ് ഉപ്പളയാണ് കാര്‍ സ്വന്തമാക്കിയത്. ഒമാനില്‍ ഈ വാഹനം സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യക്കാരന്‍ എന്ന പേരും ഇതോടെ അബ്ദുല്‍ ലത്തീഫിന് സ്വന്തമായി.

ബ്രിട്ടീഷ് സൂപ്പര്‍ ലക്ഷ്വറി കാര്‍ നിര്‍മ്മാതാക്കളായ ബന്റെലിയുടെ സൂപ്പര്‍ ലക്ഷ്വറി എസ്.യു.വിയുടെ പുതിയ മോഡലാണ് മലയാളി വാങ്ങിയത്. 1.25 ലക്ഷത്തോളം ഒമാനി റിയാലാണ് ഇതിന്റെ വില. കേരളത്തില്‍ ഇതിന് 5.5 കോടി രൂപ വിലവരും.  301 കിലോമീറ്ററാണ് പരമാവധി വേഗം. 4.1 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കും.

RELATED STORIES
� Infomagic - All Rights Reserved.