വില്ലൻ മറഡോണ, വിസ്മയിപ്പിക്കും ഇവൻ; റിവ്യൂ
July 27,2018 | 05:02:58 pm

പ്രേക്ഷരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രമാണ് മറഡോണ. ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ വിഷ്ണു നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഗാനങ്ങളും ടീസറുകളും എല്ലാം ശ്രദ്ധേയമായിരുന്നു. 

‘മറഡോണ’ എന്ന പേര് കേട്ട് പലരും ഇതൊരു ഫുട്‌ബോൾ ചിത്രമാണ് എന്ന് കരുതിയവരുണ്ട്. എന്നാൽ ചിത്രത്തിന് അത്തരം ഒരു മുലകുടി ബന്ധം പോലുമില്ല. മാത്രമല്ല, മറഡോണ എന്നത് നായകൻറെ യഥാർത്ഥ പേര് കൂടിയല്ല. സാധാരണ ചിത്രങ്ങൾ പോലെ നായകൻ ഒരു നന്മ മരമൊന്നുമല്ല. സകല കൊള്ളരുതായിമയും കാണിച്ച് നടക്കുന്ന ഒരു യുവാവാണ്. 

ഒരു അടിപിടിക്കിടയില്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാവിന്റെ മകനെ മര്‍ദ്ദിച്ച് അവശനാക്കി ഇരുവരും ഇരു സ്ഥലങ്ങളിലേക്കായി നാടു വിടുന്നു.  അവിടെ നിന്ന് പിന്നീട് ബെംഗളൂരുവില്‍ എത്തുന്ന മറഡോണയുടെ ജീവിതമാണ് ചിത്രം പറയുന്നത്. ഭാവിയും വര്‍ത്തമാനവും ഇടകലര്‍ത്തിയാണ് ‘മറഡോണ’ മുന്നോട്ടു പോകുന്നത്. മറഡോണ എന്ന ഗുണ്ടയുടെ, സുഹൃത്തിന്റെ, കാമുകന്റെ, മനുഷ്യന്റെ വൈകാരിക യാത്രയാണ് ചിത്രം.

ചിത്രത്തിന്റെ ആദ്യ പകുതി എക്സലന്റ് എന്നും അൺപ്രഡിക്റ്റബിൾ എന്നുമൊക്കെ പറയാൻ കഴിയും. മഹേഷിന്റെ പ്രതികാരമൊക്കെ പോലെ കൂടുതൽ റിയലിസ്റ്റിക് ആയും സൂക്ഷ്മാംശത്തിലും ചിത്രത്തെ എത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ദിലീഷ് പോത്തന്റെയും ആഷിഖ് അബുവിന്റെയുമൊക്കെ സഹ സംവിധായകനായിരുന്ന വിഷ്ണു നാരായണന്റെയും, പോത്തന്റെയും ലിജോ ജോസ് പെല്ലിശേരിയെയും അസോസിയേറ്റ് ചെയ്തിട്ടുള്ള സ്ക്രിപ്റ്റ് എഴുതിയ കൃഷ്ണമൂർത്തിയുടെയും എഫിഷ്യന്സി ചിത്രത്തിൽ കാണാൻ ഉണ്ട്.

ജീവിതത്തില്‍ ഒരു പ്രണയമുണ്ടാകുമ്പോള്‍ ഒറ്റ രാത്രി കൊണ്ട് നന്നാകുന്ന നായകനല്ല മറഡോണ. അയാളുടെ പരിവര്‍ത്തനത്തിന്റെ ഓരോ ഘട്ടങ്ങളേയും സംവിധായകന്‍ സൂക്ഷ്മമായി അവതരിപ്പിച്ചിട്ടുണ്ട്.  

ചെയ്യുന്ന തല്ലിപ്പൊളി ആക്റ്റിവിറ്റികൾക്ക് യാതൊരു ന്യായീകരണങ്ങളുമില്ലാത്ത ക്രിമിനൽ ജോഡിളാണ് മറഡോണയും സുധിയും. ടൊവിനോയ്ക്ക് കൂട്ടാവുന്നത് യൂക്ലാമ്പ്-ടിറ്റോവിൽസൺ ആണ് എന്നതിൽ നിന്ന് തന്നെ കാര്യങ്ങളുടെ കിടപ്പുവശം മനസിലാകും. ചിക്മംഗ്ലൂരുവിൽ വച്ച് രണ്ടുപേരും കൂടി ഒരു പ്രശ്നം വരുത്തി വെക്കുന്നതും അതിൽ നിന്നും രക്ഷപ്പെടാനായി നടത്തുന്ന സഹാസ്യ കൃത്യവുമാണ് സിനിമ. മറഡോണ ബാംഗ്ലൂരിൽ അഭയം കണ്ടെത്തിയ കസിന്റെ ഫ്ലാറ്റിൽ ഇതിനിടെ ഹൗസ് അറസ്റ്റ് പോൽ അകപ്പെട്ട് പോവുന്നുമുണ്ട്. രണ്ടു പേരും കൂടി ചെയ്തുവച്ച പണി നിസാരമല്ലെന്നതും പിന്തുടരുന്ന ആളുകൾ അത്ര ചില്ലറക്കാരല്ല എന്നതും സിനിമയെ ആകാംഷയിലാക്കുന്നുണ്ട്.

ആദ്യപകുതിയിലെ എഫിഷ്യന്സി രണ്ടാം പകുതിയിൽ എടുത്തു പറയത്തക്ക രീതിയിൽ പ്രകടമല്ല എങ്കിലും, ക്ലൈമാക്സിലെത്തുമ്പോൾ തീർത്തും ക്ലാസ് ആയി സ്ക്രിപ്റ്റും സംവിധായകനും ബ്രില്യൻസ് വീണ്ടെടുക്കുന്നുണ്ട്. അതുകൊണ്ടു തന്നെ പ്രേക്ഷകന് സംതൃപ്തിയിൽ എഴുന്നേറ്റ് പോകാൻ സാധിക്കും.

ടോവീനോ തോമസ് തന്റെ വേഷം എക്സ്ട്രാ ബ്രില്യന്റ് ആക്കിയിട്ടുണ്ട്. നായികയായെത്തിയ പുതുമുഖം ശരണ്യ, ആശ എന്ന കഥാപാത്രത്തെ മികവോടെ അവതരിപ്പിച്ചു. ടിറ്റോ വിൽസൺ, ചെമ്പൻ വിനോദ്, ലിയോണ ലിഷോയ് തുടങ്ങിയ താരനിരയും തങ്ങളുടെ പ്രകടനം മികച്ചതാക്കി. സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിന്‍ ശ്യാമാണ്. ‘മറഡോണ’യിലെ പാട്ടുകളും നിലവാരം പുലര്‍ത്തി. എടുത്തു പറയേണ്ട മറ്റൊരു ഘടകം ദീപക് ഡി മേനോന്റെ മനോഹരമായ ദൃശ്യങ്ങളാണ്.  ചിക്മംഗളൂരിന്റെ ഭംഗിയും ബെംഗളൂര്‍ നഗരത്തിന്റെ സൗന്ദര്യവുമെല്ലാം ദീപകിന്റെ കാമറ കൃത്യമായി അഡ്രസ് ചെയ്യുന്നുണ്ട്.

ചുരുക്കത്തിൽ പറഞ്ഞാൽ ഒരു പോത്തേട്ടൻ എഫിഷ്യന്സിയും മലയാള സിനിമയിൽ അത്ര സുപരിചിതമല്ലാത്ത കഥാപാത്ര ആഖ്യാനവും എല്ലാം കൂടി പ്രേക്ഷകനെ ബോറഡിപ്പിക്കാതെ ചിത്രം കൈയ്യടിപ്പിച്ച് എഴുന്നേല്പിക്കുന്നുണ്ട്.

 
� Infomagic- All Rights Reserved.