മാണി ഗ്രൂപ്പിനെ എൽഡിഎഫിൽ ഉൾപ്പെടുത്തേണ്ടതില്ല: കാനം രാജേന്ദ്രൻ
December 07,2017 | 03:36:19 pm
Share this on

ഇടുക്കി: കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെ ഇടതുമുന്നണിയിൽ ഇപ്പോൾ ഉൾപ്പെടുത്തേണ്ട കാര്യമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സോളാർ കേസിൽ പ്രതിയായ ഒരാളുടെ പാർട്ടിയെ ഇടതുമുന്നണിക്കൊപ്പം കൂട്ടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

മാണി ഗ്രൂപ്പിനെ തൈലം തളിച്ച് ഇടത് മുന്നണിയിലേയ്ക്ക് ആനയിക്കേണ്ട പുതിയ ഒരു സാഹചര്യം ഇപ്പോഴില്ലെന്നും കാനം പറഞ്ഞു. കോൺഗ്രസ് മാണിഗ്രൂപ്പ് എൽ.ഡി.എഫിലേക്ക് വരാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് കാനത്തിന്റെ പ്രസ്താവന.

RELATED STORIES
� Infomagic - All Rights Reserved.