ബിജെപിയും സിപിഎമ്മും ഒരു പോലെ; പിണറായി വിജയന്‍ മുഖ്യ ശത്രുവെന്നും മാവോയിസ്റ്റ് മുഖപത്രം
May 20,2017 | 07:57:32 am
Share this on

ന്യൂഡല്‍ഹി: ബിജെപിയും സിപിഎമ്മുമായുള്ള രാഷ്ട്രീയ ഭിന്നതകൾ കേവലം പാർലമെന്ററി ഗിമ്മിക്കുകൾ മാത്രമാണെന്ന് മാവോയിസ്റ്റ് മുഖപത്രമായ 'കമ്മ്യൂണിസ്റ്റ്'. സിപിഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട മേഖലാ കമ്മിറ്റി ഈ മാസം പുറത്തിറക്കിയ മുഖപത്രത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പിണറായി വിജയൻ മുഖ്യമന്ത്രിയായതിനു ശേഷം മാവോയിസ്റ്റു വേട്ട ശക്തമാക്കുകയും മാവോയിസ്റ്റുകൾക്കെതിരായ ആക്രമണങ്ങൾ വർധിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ കേന്ദ്രത്തിലെ അതേ നിലപാടാണു കേരളത്തിലെ സിപിഎം സർക്കാരും പിന്തുടരുന്നത്. നിലമ്പൂരിൽ മാവോയിസ്റ്റുകളെ വധിച്ച പൊലീസ്‌രാജിനെ സിപിഎം നേതൃത്വം നഗ്നമായി പിന്തുണക്കുകയും ചെയ്തായും മുഖപത്രത്തില്‍ പറയുന്നു.

 

RELATED STORIES
� Infomagic - All Rights Reserved.