മരമുല്ലയുടെ ബോൺസായി ഇനം വളര്‍ത്താം
December 06,2017 | 10:51:45 am
Share this on

വെള്ള നിറത്തിൽ സുഗന്ധിപ്പൂക്കൾ കുലകളായി ഉൽപാദിപ്പിക്കുന്ന മരമുല്ല മലയാളിക്കു സുപരിചിതമാണ്. ഈ മരത്തിന്‍റെ  ബോൺസായി പ്രകൃതവും കുഞ്ഞൻ ഇലകളുമുള്ള മിനിയേച്ചർ  ഇനം തായ്‌ലൻഡിൽനിന്ന് ഈയിടെയാണു നമ്മുടെ നാട്ടിലെത്തിയത്. ഇടതൂർന്ന ശാഖകളുമായി ബോൺസായ് സ്വഭാവമുള്ള ഈയിനത്തിന്‍റെ  ശിഖരങ്ങളിൽ ഇലകൾ നിറയെ കുത്തിനിറച്ച പോലെയാണു ക്രമീകരിച്ചിരിക്കുന്നത്. സ്വാഭാവികമായി ഗോളാകൃതി പ്രാപിക്കുന്ന ഈ മരമുല്ല മഴക്കാലമല്ലാത്തപ്പോൾ ചെറിയ വെള്ളപ്പൂക്കളും ഉൽപാദിപ്പിക്കും. പരമാവധി 2–3 അടി ഉയരത്തിലേ ഈ കുറ്റിച്ചെടി വളരുകയുള്ളൂ. പിന്നീടു വശങ്ങളിലേക്കാണ് ശാഖകൾ ഉണ്ടായിവരിക. താരതമ്യേന രോഗബാധ കുറവുള്ള ഈയിനം മരമുല്ല നല്ല വെയിൽ കിട്ടുന്നിടത്തു വളർത്താൻ പറ്റിയതാണ്.

RELATED STORIES
� Infomagic - All Rights Reserved.