റെക്കോര്‍ഡ് മൈലേജുമായി ആള്‍ട്ടോ
August 09,2017 | 01:40:29 pm

പുതിയ മാരുതി ആള്‍ട്ടോ റെക്കോഡ് മൈലേജാവും ഉപഭോക്താക്കള്‍ക്കും പ്രധാനം ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 660 സിസി സിംഗിള്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാകും ഈ ന്യൂജെന്‍ ആള്‍ട്ടോയ്ക്ക് നല്‍കുക. രൂപ ഭാവങ്ങളിലും മുന്‍ വാഹനങ്ങളേക്കാള്‍ വ്യത്യസ്തത നല്‍കിയിട്ടുണ്ട്. സ്പോര്‍ട്ടി രൂപഭംഗിയാണ് ഇതിനുള്ളത്. റെനോ ക്വിഡിനെ പൂര്‍ണമായും പിന്തള്ളുകയെന്ന ലക്ഷ്യവുമായാണ് ഈ കുഞ്ഞന്‍ ആള്‍ട്ടോയുടെ വരവ്.

Y1k എന്ന കോഡ് നാമത്തില്‍ പ്രാരംഭഘട്ട നിര്‍മാണം പുരോഗമിക്കുന്ന ആള്‍ട്ടോ അടുത്ത ഓട്ടോ എക്സ്പോയില്‍ കമ്പനി അവതരിപ്പിച്ചേക്കും. പൂര്‍ണമായും പുതിയ ലൈറ്റ് വെയ്റ്റ് പ്ലാറ്റ്ഫോമിലാണ് നിര്‍മാണം. കുറഞ്ഞ വിലയ്ക്കൊപ്പം റെക്കോഡ് മൈലേജാണ് പ്രധാന സവിശേഷത. 30 കിലോമീറ്റര്‍ മൈലേജ് പുതിയ ആള്‍ട്ടോയില്‍ ലഭിക്കുമെന്നാണ് സൂചന. ഇതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മൈലേജ് ലഭിക്കുന്ന കാര്‍ എന്ന റെക്കോര്‍ഡ് മാരുതി ആള്‍ട്ടോ സ്വന്തമാക്കും. 2019 അവസാനത്തോടെ വാണിജ്യാടിസ്ഥാനത്തില്‍ പുതിയ ആള്‍ട്ടോ വിപണിയിലെത്താനാണ് സാധ്യത. 5 ലക്ഷം രൂപയ്ക്കുള്ളിലാകും വാഹനത്തിന്റെ എക്സ്ഷോറൂം വില.

 

RELATED STORIES
� Infomagic - All Rights Reserved.