മലയാളികള്‍ വൃത്തികെട്ട വാര്‍ത്തകള്‍ക്ക് പിന്നാലെ; സംസ്കാരമില്ലാത്തവരെന്ന് തെളിഞ്ഞു -മാമ്മൂക്കോയ
July 17,2017 | 06:17:27 pm
Share this on

കോഴിക്കോട്: ചാനലുകളും പത്രങ്ങളും കുറച്ച് നാളായി ഒരു വൃത്തികെട്ട വാര്‍ത്തയുടെ പിന്നാലെയാണെന്ന് നടന്‍ മാമുക്കോയ. മറ്റെന്തെല്ലാം കാര്യങ്ങള്‍ അറിയാനുണ്ടെന്നും നടന്‍ ചോദിച്ചു. കോഴിക്കോട് 'അറേബ്യന്‍ ഫ്രെയിംസ്' ചലച്ചിത്രോത്സവത്തിനിടെയായിരുന്നു മാമുക്കോയയുടെ പ്രതികരണം. 

മലയാളികള്‍ രാഷ്ട്രീയ ബോധവും സംസ്‌കാരലും ഉള്ളവരാണെന്ന് പറയാറുണ്ട്. ഈ വാര്‍ത്തയുടെ പിന്നാലെ എല്ലാവരും പോകുമ്പോള്‍ ഇതൊന്നും ഇല്ലാത്തവരാണ് മലയാളികള്‍ എന്ന് തെളിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES
� Infomagic - All Rights Reserved.