മെഡിക്കല്‍ പ്രവേശം: നാല് കോളേജുകള്‍ കൂടി അലോട്ട്മെന്റിന്
July 17,2017 | 06:24:21 pm
Share this on

തിരുവനന്തപുരം: ഫീസ് നിര്‍ണയ കമ്മറ്റി നിശ്ചിയിച്ച ഫീസ് ഹൈകോടതി അംഗകരിച്ചതോടെ പ്രവേശ നടപടികളുയമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. ഈ ആഴ്ച തന്നെ ആദ്യ അലോട്ട്മെന്‍റ് നടക്കും. ഹൈകോടതി വിധിയെ ക്രിസ്ത്യന്‍ മാനേജ്മെന്‍റുകളും സ്വാഗതം ചെയ്തു. ഇതോടെ രണ്ടാം അലോട്ട്മെന്‍റില്‍ 6സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ കൂടി ഉള്‍പ്പെടുമെന്ന് ഉറപ്പായി. ഫീസ് നിര്‍ണയ കമ്മറ്റിയും നിശ്ചയിച്ച ഫീസും അംഗീകരിച്ചതിന്‍റെ ആശ്വാസത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.

ആശങ്ക ഒഴിഞ്ഞ സാഹചര്യത്തില്‍ ഈ ആഴ്ചയില്‍ തന്നെ ആദ്യ അലോട്ട്മെന്‍റുണ്ടാകുമെന്ന് പ്രവേശ പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു. സര്‍ക്കാര്‍ മെഡിക്കല്‍കോളജുകള്‍ മാത്രമായിരിക്കും ആദ്യ അലോട്ട്മെന്‍റില്‍ ഉണ്ടാവുക. ഇതിനിടെ 4 കോളജുകളുള്ള കേരള ക്രിസ്ത്യന്‍ പ്രൊഫഷണല്‍ കോളജ് മാനേജ്മെന്‍റ് ഫെഡറേഷന്‍ ഹൈകോടതി വിധിയെ സ്വാഗതം ചെയ്തു. കോടതി അംഗീകരിച്ച 5 ലക്ഷം രൂപ ഫീസില്‍ എംബിബിഎസ് പ്രവേശവുയമായി മുന്നോട്ട് പോകുമെന്ന് ഫെഡറേഷന്‍ പ്രതിനിധി ജോര്‍ജ് പോള്‍ മീഡിയവണിനോട് പറഞ്ഞു. രണ്ടാം അലോട്ട്മെന്‍റില്‍ തങ്ങളുടെ കോളജുകളെകൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഹൈകോടതി അംഗീകരിച്ചാതയും ജോര്‍ജ് പോള്‍ അറിയിച്ചു. 

സര്‍ക്കാരുമായി കരാറിലെത്തിയ എംഇഎസ്, കാരക്കോണം മെഡിക്കല്‍ കോളജുകളും രണ്ടാം അലോട്ട്മെന്‍റിന്‍റെ ഭാഗമാകും. മെരിറ്റ്സീറ്റില‍് കുറഞ്ഞ ഫീസുള്ള കഴിഞ്ഞ വര്‍ഷത്തെ ഫീസ് ഘടനയാണ് ഈ കോളജുകളില്‍. ഹൈകോടതി വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് മറ്റു മാനേജ്മെന്‍റുകള്‍. ഫീസ് വര്‍ധനയില്ലാതെ മുന്നോട്ട് പോകാനാകില്ലെന്ന നിലപാടിലാണ് അവര്‍. വിധി സര്‍ക്കാരിന് തിരിച്ചടിയാണെന്ന് പ്രതിപക്ഷവും പ്രതികരിച്ചു

RELATED STORIES
� Infomagic - All Rights Reserved.