ഔഷധഗുണങ്ങളേറെയുള്ള റോസ്മേരി
August 08,2018 | 12:57:26 pm

ഹൃദ്യമായ സുഗന്ധം പരത്തുന്ന  ഒന്നാണ് റോസ്മേരി എന്ന ഔഷധസസ്യം. ആഹാരങ്ങളില്‍ തുടങ്ങി പെര്‍ഫ്യൂമുകളില്‍ വരെ ഇതിന്‍റെ സാന്നിധ്യം നമുക്ക് കാണാന്‍ സാധിക്കും. നിരവധി ഔഷധ ഗുണങ്ങളുള്ള  ഇത്കാല്‍സ്യം, വൈറ്റമിന്‍ ബി6, ഇരുമ്പ് എന്നിവയുടെ നല്ലൊരു സ്രോതസ്സു കൂടിയാണ്.നല്ല സൂര്യപ്രകാശമുള്ള സ്ഥലങ്ങളില്‍ വളരുന്ന ഇവയ്ക്ക് കാറ്റില്‍ നിന്നുള്ള സംരക്ഷണം നല്‍കാന്‍ ശ്രദ്ധിക്കണം. സുഗന്ധതൈലങ്ങള്‍, ചായ, പെര്‍ഫ്യൂം, ഭക്ഷണം എന്നിവയില്‍ റോസ്മേരി സാന്നിധ്യമറിയിക്കുന്നു. ചീത്ത ശക്തികളെ അകറ്റിനിര്‍ത്താന്‍ സഹായിക്കുമെന്നൊരു വിശ്വാസം ഉള്ളതിനാല്‍, വിവാഹവേദിക ളുംമറ്റും അലങ്കരിക്കുന്നതിനും  ഈ ചെടി ഉപയോഗിക്കുന്നു.

ലാവണ്ടര്‍, തുളസി, പനിക്കൂര്‍ക്ക എന്നിവയെപ്പോലെ  മിന്റ് കുടുംബത്തില്‍ ഉള്‍പ്പെടുന്നു. ഗ്രീസ്, സ്പെയിന്‍, ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ കടല്‍ത്തീരങ്ങളിലെ കുന്നിന്‍ ചരിവുകളില്‍ ധാരാളമായി കാണപ്പെടുന്ന ഇവയ്ക്ക് ചെറിയ പര്‍പ്പിള്‍നിറമുള്ള പുഷ്പങ്ങള്‍ ഉണ്ടായിരിക്കും. പഴയകാലത്ത്, രോഗബാധിതര്‍ കഴിഞ്ഞിരുന്ന മുറികള്‍ അണു വിമുക്തമാക്കുന്നതിന് റോസ്മേരി ഉപയോഗപ്പെടുത്തിയിരുന്നു. പല്ലുവേദന, ഗ്യാസ്, മുടികൊഴിച്ചില്‍, തലവേദന എന്നിവയ്ക്കുള്ള ചികിത്സയ്ക്കായും ഈ ഔഷധച്ചെടി ഉപയോഗിച്ചുവരുന്നു.

ഇറ്റാലിയന്‍ ഭക്ഷണങ്ങളിലെ ഒരു സുഗന്ധ സാന്നിധ്യമാണ് റോസ്മേരി. ആട്ടിറച്ചിയുടെ കൂടെയാണ് മിക്കപ്പോഴും ഇത് ഉപയോഗിക്കുന്നത്. ഇറച്ചി, മത്സ്യം, ഉരുളക്കിഴങ്ങ്, ക്യാരറ്റ് എന്നിവയ്ക്കൊപ്പം മണവും രുചിയും വര്‍ദ്ധിപ്പിക്കുന്നതിനായി ഇതുചേര്‍ക്കുന്നു.

റോസ്മേരിയുടെ ആരോഗ്യ ഗുണങ്ങള്‍

ലാഘവത്വം

സന്ദര്‍ശകരില്‍ ലാഘവത്വം കൈവരിക്കാന്‍ സഹായിക്കുന്നതിനായി, നിരവധി സ്പാകളിലും സലൂണുകളിലും റോസ്മേരി സുഗന്ധതൈലം പ്രയോജനപ്പെടുത്തുന്നു. ഇതിന്‍റെ സുഗന്ധം മനസ്സിനെ സ്വസ്ഥമാക്കുന്നതിനും മാനസികനില മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

ഓര്‍മ്മയും ശ്രദ്ധയും

ഒരുവ്യക്തിയുടെ മാനസിക നിലയ്ക്കൊപ്പം ശ്രദ്ധ, വേഗത, പ്രവര്‍ത്തനമികവ്, കൃത്യത എന്നിവയും മെച്ചപ്പെടുത്തുന്നതിന്  റോസ്മേരിക്ക് കഴിയും. തലച്ചോറിനെ ഫ്രീറാഡിക്കലുകളില്‍ നിന്ന് സംരക്ഷിക്കുന്ന കാര്‍നോസിക് ആസിഡ് ഇതിലടങ്ങിയിരിക്കുന്നു.

ആന്‍റി-ഇന്‍ഫ്ളമേറ്ററി

റോസ്മേരിയുടെ ആന്‍റി-ഇന്‍ഫ്ളമേറ്ററി, ആന്‍റി-ഓക്സിഡന്‍റ് ഗുണങ്ങള്‍ രക്തയോട്ടത്തെ മെച്ചപ്പെടുത്തുകയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനു സഹായിക്കുകയും ചെയ്യും.

നിശ്വാസത്തിനു പുതുമ നല്‍കുന്നു

ആന്‍റിബാക്ടീരിയല്‍ ഗുണങ്ങള്‍ റോസ്മേരിയെ നല്ലൊരു ബ്രീത്ത് ഫെഷ്നര്‍ ആക്കുന്നു. ഇതിനായി, ഒരുഗ്ളാസ് ചൂടുവെള്ളത്തില്‍ റോസ്മേരി ഇലകള്‍ ഇടുക. അല്‍പ്പസമയത്തിനു ശേഷം ഈ വെള്ളത്തില്‍ ഗാര്‍ഗിള്‍ ചെയ്യുക.

വേദനാസംഹാരി

റോസ്മേരി സുഗന്ധതൈലം നെറ്റിയില്‍ പുരട്ടുന്നത് തലവേദനയ്ക്കും മൈഗ്രേനും ആശ്വാസം പകരും. ചെടിയുടെ ഗന്ധമേല്‍ക്കുന്നതുപോലും വേദനയ്ക്ക് ആശ്വാസം നല്‍കും.

മുടിയുടെ ആരോഗ്യം

വളരെക്കാലം മുമ്പു മുതല്‍ക്കേ മുടികൊഴിച്ചില്‍, താരന്‍ എന്നിവയ്ക്കെതിരെ റോസ്മേരി ഫലപ്രദമായി ഉപയോഗിച്ചുവരുന്നു. ഇതിന്റെ ആന്റി-ഇന്‍ഫ്ളമേറ്ററി ഗുണം തലയോട്ടിയെ സുഖപ്പെടുത്തുന്നതിനും പോഷിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇതിനായി, റോസ്മേരി ഷാമ്പൂ അല്ലെങ്കില്‍ റോസ്മേരി വെള്ളം ഉപയോഗിച്ച്‌ തലകഴുകുക.

റോസ്മേരിയുടെ ഇലയും ഉണങ്ങിയ ചെടിയും ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ചേര്‍ത്ത് ഉപയോഗിക്കാറുണ്ടെങ്കിലും ഇതിന്‍റെഎണ്ണ ഭക്ഷ്യയോഗ്യമല്ല. അരോമതെറാപ്പിക്കും സൗന്ദര്യ ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിലും ഇത് വ്യാപകമായി ഉപയോഗിച്ചുവരുന്നു

 
� Infomagic - All Rights Reserved.