മെസുവിന്‍റെ ഏറ്റവും പുതിയ രണ്ടു മോഡലുകള്‍ വിപണിയില്‍ എത്തുന്നു
November 10,2017 | 10:43:20 am
Share this on

മെസുവിന്‍റെ ഏറ്റവും പുതിയ രണ്ടു മോഡലുകള്‍ വിപണിയില്‍ എത്തുന്നു.  മികച്ച സവിശേഷതകളോടെയാണ് ഇത് വിപണിയില്‍ എത്തുന്നത് .ഇതിന്‍റെ ഏറ്റവും മികച്ച സവിശേഷതകളില്‍ എടുത്തുപറയേണ്ടത് ഇതിന്‍റെ ഡ്യൂവല്‍ ഡിസ്പ്ലേയാണ് .Meizu Pro 7 കൂടാതെ Pro 7 Plus ന്‍റെ ഡിസ്പ്ലേ 5 .2 ഇഞ്ച് ,5.7 ഇഞ്ചിന്‍റെ ഫുള്‍ HD ഡിസ്പ്ലേയാണ് .

അത് കൂടാതെ 2 ഇഞ്ചിന്‍റെ സെക്കണ്ടറി ഡിസ്പ്ലേ ഇതിനു നല്‍കിയിരിക്കുന്നു . ആന്‍ഡ്രോയിഡ് 7.0 ലാണ് ഇതിന്‍റെ ഓ എസ് പ്രവര്‍ത്തനം .4 ജിബി കൂടാതെ 6 ജിബി റാംമ്മുകളാണ് Meizu Pro 7, Pro 7 Plus എന്നി മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത് .64 ജിബിയുടെ കൂടാതെ 128ജിബിയുടെ ഇന്‍റേര്‍ണല്‍ സ്റ്റോറേജ് ഈ രണ്ടു മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നു .

അതുപോലെതന്നെ ഇതിന്‍റെ ക്യാമെറകളും ഈ മോഡലുകളില്‍ മികച്ചു നില്‍ക്കുന്നു . ഈ രണ്ടു മോഡലുകള്‍ക്കും 12 12 മെഗാപിക്സലിന്‍റെ ഡ്യൂവല്‍ പിന്‍ ക്യാമറയും കൂടാതെ 16 മെഗാപിക്സലിന്‍റെ  മുന്‍ ക്യാമറയും ആണ് നല്‍കിയിരിക്കുന്നത് .3000mAh കൂടാതെ 3500mAh ന്‍റെ ബാറ്ററി ലൈഫ് ആണ് ഇതിനുള്ളത് .

ചുരുക്കം പറയുകയാണെങ്കില്‍ എല്ലാത്തരത്തിലും നല്ല സവിശേഷതകള്‍ ആണ് ഈ രണ്ടു മോഡലുകള്‍ക്കും നല്‍കിയിരിക്കുന്നത് .ഇതിന്‍റെ വില വരുന്നത് 28000 രൂപമുതല്‍ 35000 രൂപവരെയാണ് .

RELATED STORIES
� Infomagic - All Rights Reserved.