കുട്ടിക്കുറുമ്പുകള്‍ക്കായി ഫെയ്സ്ബുക്കിന്‍റെ പുതിയ മെസേജിങ് ആപ്ലിക്കേഷന്‍ :മെസഞ്ചര്‍ കിഡ്സ്
December 06,2017 | 10:53:55 am
Share this on

13 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളെ ലക്ഷ്യമിട്ട് ഫെയ്സ്ബുക്ക് പുതിയ മെസേജിങ് അപ്ലിക്കേഷന്‍ പുറത്തിറക്കുന്നു. മെസഞ്ചര്‍ കിഡ്സ് എന്ന് പേരിട്ടിരിക്കുന്ന ആപ്പിന്‍റെ പൂര്‍ണ നിയന്ത്രണം രക്ഷിതാക്കള്‍ക്കായിരിക്കും.

ഫെയ്സ്ബുക്ക് നിയമപ്രകാരം 13 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അക്കൗണ്ട് തുടങ്ങാന്‍ കഴിയില്ല. എന്നാല്‍ നിയമം ലംഘിച്ച്‌ കുട്ടികള്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ ശ്രമിക്കാറുണ്ട്. ഇതിനു പരിഹാരമായി കുട്ടികള്‍ക്ക് സുഹൃത്തുക്കളോടും മാതാപിതാക്കളോടും സംവദിക്കാനാണ് ഫെയ്സ്ബുക്ക് മെസഞ്ചര്‍ ആപ്പ് രൂപകല്‍പ്പന ചെയ്തത്. ഇതിലൂടെ കുട്ടികള്‍ക്ക് മാതാപിതാക്കളുടെ അക്കൗണ്ടില്‍ നിന്നും മെസഞ്ചര്‍ കിഡ്സില്‍ പ്രവേശിക്കാം.

കുട്ടികളുടെ സ്മാര്‍ട്ട്ഫോണില്‍ ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം മാതാപിതാക്കള്‍ക്ക് അവരുടെ യൂസര്‍ നെയിമും പാസ്വേഡും ഉപയോഗിച്ച്‌ സൈന്‍ഇന്‍ ചെയാവുന്നതാണ്. ഇത്തരത്തില്‍ ഉണ്ടാക്കിയ മെസഞ്ചറില്‍ കോണ്‍ടാക്റ്റ് റിക്വസ്റ്റ് അപ്രൂവ് ചെയ്യാനും മറ്റെല്ലാ കാര്യങ്ങളും നിയന്ത്രിക്കാനുള്ള അധികാരം മാതാപിതാക്കള്‍ക്കായിരിക്കും.

കുട്ടികള്‍ക്ക് വീഡിയോ ചാറ്റ്, ടെക്സ്റ്റ് മെസേജ്, ഇമോജികള്‍, സൗണ്ട് എഫക്‌ട്, ഫ്രണ്ട്ലി മാസ്കുകള്‍, തുടങ്ങിയ സൗകര്യങ്ങള്‍ ഇതില്‍ ഒരുക്കിയിട്ടുണ്ട്.

RELATED STORIES
� Infomagic - All Rights Reserved.