മൈക്രോമാക്സ് കാന്‍വാസ് ഇന്‍ഫിനിറ്റി പ്രോ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി
December 06,2017 | 10:54:41 am
Share this on

ബെസെല്‍ ലെസ് ഡിസ്പ്ലേയും, ഡ്യുവല്‍ സെല്‍ഫി ക്യാമറയുമുള്ള ഫോണിന് 13,999 രൂപയാണ് വില. ഇന്നുമുതല്‍ ഫ്ലിപ്കാര്‍ട്ട് വഴി ഫോണ്‍ വില്‍പനയ്ക്കെത്തും. ബെസല്‍ ലെസ് ഡിസ്പ്ലേയോടുകൂടിയ മൈക്രോമാക്സിന്റെ രണ്ടാമത്തെ സ്മാര്‍ട്ഫോണ്‍ ആണിത്.

കഴിഞ്ഞ ആഗസ്റ്റിലാണ് 9,999 രൂപ വിലയുള്ള മൈക്രോമാക്സിന്‍റെ കാന്‍വാസ് ഇന്‍ഫിനിറ്റി സ്മാര്‍ട്ഫോണ്‍ പുറത്തിറക്കിയത്

18:9 അനുപാതത്തില്‍ 1440 x 720 പിക്സല്‍ റസലൂഷനിലുള്ള 5.7 ഇഞ്ച് ഫുള്‍ വിഷന്‍ ഡിസ്പ്ലേയാണ് കാന്‍വാസ് ഇന്‍ഫിനിറ്റി പ്രോ സ്മാര്‍ട്ഫോണിനുള്ളത്. സ്നാപ്ഡ്രാഗണ്‍ 430 പ്രൊസസറില്‍ 4 ജിബി റാമും 64 ജിബി ഇന്‍റേണല്‍ മെമ്മറിയും കാന്‍വാസ് ഇന്‍ഫിനിറ്റി പ്രോയ്ക്ക് ഉണ്ടാവും. 128 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡും ഫോണില്‍ ഉപയോഗിക്കാം.

ആന്‍ഡ്രോയിഡ് 7.1 ന്യൂഗട്ട് ഓഎസ് ആണ് ഫോണിലുണ്ടാവുക. 3000 mAh ശേഷിയുള്ളതാണ് ബാറ്ററി. ഫോണിന്‍റെ പിന്‍ഭാഗത്തായി ഫിങ്കര്‍പ്രിന്‍റ് സ്കാനറും ക്രമീകരിച്ചിട്ടുണ്ട്.

ക്യാമറയുടെ കാര്യമെടുക്കുമ്പോള്‍, സെല്‍ഫി പ്രേമികളെ ലക്ഷ്യമിട്ടുള്ള ഫോണില്‍ 20 എംപി 16 എംപി ഡ്യുവല്‍ ക്യാമറയാണുള്ളത്. 16 മെഗാപിക്സലിന്‍റേതാണ് റിയര്‍ ക്യാമറ.

ഡ്യുവല്‍ സിം സൗകര്യം, ഓടിജി, വൈഫൈ, ബ്ലൂടൂത്ത്, മൈക്രോ യുഎസ്ബി, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളും ഉണ്ടാവും.

RELATED STORIES
� Infomagic - All Rights Reserved.