മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ ഉള്‍പ്പെട്ട വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ...
August 11,2017 | 03:17:08 pm

തിരുവനന്തപുരം: മന്ത്രിമാരും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളും എം.എല്‍.എമാരും ജില്ലാ സെക്രട്ടറിയും അടക്കമുള്ളവര്‍ അംഗങ്ങളായ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും സംശയനിഴലില്‍. രണ്ട് ദിവസം മുമ്പാണ് ന്യൂസ് ഫാക്ടറി എന്ന ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ എത്തിയത്. പാര്‍ട്ടി പത്രത്തിലെ ന്യൂസ് എഡിറ്ററാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട് സംഭവം ചര്‍ച്ചയായതോടെ വി.ഡി സതീശന്‍, പി.സി ജോര്‍ജ് അടക്കം പല എം.എല്‍.എമാരേയും ഗ്രൂപ്പില്‍ നിന്ന് തിടുക്കത്തില്‍ ഒഴിവാക്കി. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ ഡിടിപി ഓപ്പറേറ്ററാണ് തനിക്ക് വീഡിയോ അയച്ച് തന്നതെന്നാണ് ന്യൂസ് എഡിറ്റര്‍ നല്‍കിയ വിശദീകരണം. മൊബൈല്‍ ഫോണിന്റെ കാര്യത്തില്‍ വേണ്ടത്ര സാങ്കേതിക ജ്ഞാനമില്ലാത്തതിനാല്‍ അറിയാതെ ഗ്രൂപ്പിലേക്ക് അയച്ചു പോയതാണെന്നും അയാള്‍ പറയുന്നു.

പോലീസിലെ പല ഉന്നത ഉദ്യോഗസ്ഥരും ഈ ഗ്രൂപ്പില്‍ അംഗങ്ങളാണ്. സംഭവം വിവാദമായതോടെ വീഡിയോയുടെ ഉറവിടവും വിശദീകരണവും ന്യായീകരണവുമാണ് തലസ്ഥാനത്തെ ഭരണനേതൃത്വത്തിലെ ചര്‍ച്ച. സംസ്ഥാനത്തെ മന്ത്രിമാരും എംഎല്‍എമാരും സിപിഎം നേതാക്കളും ചില മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമടക്കം പ്രമുഖരുള്‍പ്പെടുന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ ബുധനാഴ്ച ഉച്ചയ്ക്കാണ് വീഡിയോ എത്തിയത്. ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലേക്ക് നീങ്ങിയതായി മനോരമ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടി പത്രത്തിലെ സ്റ്റാഫ് അംഗമാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്നാണ് സൂചന.

RELATED STORIES
� Infomagic - All Rights Reserved.