മിന്നാംമ്പാറ എസ്റ്റേറ്റിലെ കെട്ടിടം തിരിച്ചുനല്‍കണമെന്ന് സുപ്രീംകോടതി
April 21,2017 | 02:27:29 pm
Share this on

ന്യൂഡല്‍ഹി: നെല്ലിയാമ്പതിയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത കെട്ടിടം തിരിച്ചു നല്‍കണമെന്ന് സുപ്രീംകോടതി. മിന്നാംമ്പാറ എസ്റ്റേറ്റിലെ കെട്ടിടം തിരിച്ചുനല്‍കണമെന്നാണ് കോടതിയുത്തരവ്. രണ്ടാഴ്ചയ്ക്കുള്ളില്‍ കെട്ടിടം ഉടമയ്ക്ക് തിരിച്ചു നല്‍കണമെന്നും കോടതിയുത്തരവില്‍ പറയുന്നു. വനഭൂമിയാണെന്ന് കാട്ടി 2013-ല്‍ സര്‍ക്കാര്‍ ഏറ്റെടുത്തത്. ഈ ഭൂമി അളന്ന് ഉടമയ്ക്ക് തന്നെ തിരിച്ചു നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

 

 

RELATED STORIES
� Infomagic - All Rights Reserved.