കോൺഗ്രസുകാർക്ക് മുഗളന്മാരുടെ ചിന്താഗതിയെന്ന് മോദി
December 07,2017 | 06:06:30 pm
Share this on

സൂറത്ത്: കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. കോൺഗ്രസിന് മുഗുളന്മാരുടെ ചിന്താഗതിയാണെന്നും ജനാധിപത്യത്തിന് യോജിച്ച രീതിയിലല്ല കോൺഗ്രസുകാർ സംസാരിക്കുന്നതെന്നും മോദി പറഞ്ഞു. സൂററ്റിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി.

തരംതാഴ്ന്നവനും സംസ്കാരമില്ലാത്തവനുമാണ് മോദിയെന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ പ്രസ്താവനയ്ക്കും മോദി മറുപടി പറഞ്ഞു. കോൺഗ്രസുകാർ തന്നെ തരംതാഴ്ന്നവനെന്ന് വിളിക്കുന്നു. എന്നാൽ നമ്മൾ പ്രതികരിക്കേണ്ടതില്ല. അത്തരമൊരു മന:സ്ഥിതി ബി.ജെ.പിക്കാർക്കില്ല. ഡിസംബർ ഒമ്പതിനും 14 നും നടക്കുന്ന വോട്ടെടുപ്പിലൂടെ കോൺഗ്രസുകാരോട് ഇതിന് തങ്ങൾ മറുപടി നൽകുമെന്നും മോദി പറഞ്ഞു.
 
തരംതാഴ്ന്നവനെന്ന് അവഹേളിക്കാനുള്ള കോൺഗ്രസിന്റെ മന:സ്ഥിതിയെ അഭിനന്ദിക്കുന്നു. നിങ്ങൾ മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും എന്നെ കണ്ടിട്ടുണ്ട്. ഞാൻ എന്തെങ്കിലും നാണം കെട്ട കാര്യങ്ങൾ ചെയ്തിട്ടുണ്ടോ? ഇല്ലെങ്കിൽ അവർ എന്തിനാണ് എന്നെ തരംതാഴ്ന്നവനെന്ന് വിളിക്കുന്നത് - മോദി ചോദിച്ചു.

മുൻകാലങ്ങളിൽ പല കോൺഗ്രസ് നേതാക്കളും തന്നെ അധിക്ഷേപിച്ചിട്ടുണ്ട്. എന്നാൽ അതൊന്നും താൻ കാര്യമായി എടുത്തിട്ടില്ല. കോൺഗ്രസിന്റെ ഫ്യൂഡൽ ചിന്താഗതിക്ക് ഗുജറാത്തിലെ ജനങ്ങൾ മറുപടി നൽകുമെന്നും മോദി കൂട്ടിച്ചേർത്തു.

RELATED STORIES
� Infomagic - All Rights Reserved.