പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ഫാ:ടോം; സുഷമ സ്വരാജുമായി ഫോണില്‍ സംസാരിച്ചു...
September 13,2017 | 04:27:54 pm
Share this on

ന്യൂഡല്‍ഹി: ഇസ്ലാമിക് സ്‌റ്റേറ്റ്‌സ് ഭീകരില്‍ നിന്ന് രക്ഷപ്പെട്ട് വത്തിക്കാനിലെത്തിയ മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാല്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ടെലിഫോണില്‍ സംസാരിച്ചു. 

തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. തന്റെ മോചനത്തിനായി പ്രയത്‌നിച്ച കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രിക്കും ടോം ഉഴുന്നാല്‍ നന്ദിയറിയിച്ചതായി സുഷമ ട്വിറ്ററില്‍ കുറിച്ചു.
തന്റെ മോചനദൗത്യത്തില്‍ പങ്കുചേര്‍ന്ന എല്ലാ മനുഷ്യരോടുമുള്ള നന്ദിയും കൃതജ്ഞതയും ടോം ഉഴുന്നാല്‍ പങ്കുവച്ചു. തന്നെക്കുറിച്ച് ആശങ്കപ്പെടുകയും സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്ത എല്ലാ ഇന്ത്യന്‍ പൗരന്‍മാരോടും അദ്ദേഹം തന്റെ കടപ്പാട് രേഖപ്പെടുത്തി.... സുഷമ പറഞ്ഞു.
ടോം ഉഴുന്നാലിന്റെ മോചനത്തിനായി ശ്രമിച്ച ഒമാനും യെമനും ഇന്ത്യ നന്ദിയറിക്കുന്നതായും സുഷമ ട്വീറ്റ് ചെയ്തു,

 

RELATED STORIES
� Infomagic - All Rights Reserved.