മോഹന്‍ലാലിന് ആന്ധ്ര സംസ്ഥാന പുരസ്കാരം; 2016ലെ മികച്ച സഹനടന്‍
November 14,2017 | 08:59:05 pm
Share this on

മോഹന്‍ലാലിന് ആന്ധ്ര സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം. ആന്ധ്ര സര്‍ക്കാരിന്റെ പുരസ്കാരമായ നന്തി അവാര്‍ഡില്‍ മോഹന്‍ലാലിന് മികച്ച സഹനടനുള്ള പുരസ്കാരം ലഭിച്ചു. ജനതാഗാരേജ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മോഹന്‍ലാലിനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. ഇതേ ചിത്രത്തിലെ അഭിനയത്തിന് ജൂണിയര്‍ എന്‍.ടി.ആറിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു.

ജനതാഗാരേജിന്റെ സംവിധായകനായ കൊരട്ടല ശിവയ്ക്കാണ് മികച്ച കഥാകൃത്തിനുള്ള പുരസ്കാരം. 2014, 2015, 2016 വര്‍ഷങ്ങളിലെ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. ജനതാഗാരേജ് 2016ലെ ആറ് അവാര്‍ഡുകള്‍ നേടി. ജൂണിയര്‍ എന്‍.ടി.ആറിനൊപ്പം മോഹന്‍ലാല്‍ അഭിനയിച്ച ജനതാഗാരേജ് ബോക്സോഫീസില്‍ 135 കോടി രൂപ കളക്ഷന്‍ നേടിയ ചിത്രമാണ്.

RELATED STORIES
� Infomagic - All Rights Reserved.