ദൃശ്യം പുതിയ റെക്കോര്‍ഡിലേക്ക്; സന്തോഷ വാര്‍ത്ത പങ്കുവെച്ച് ജീത്തു ജോസഫ്
September 14,2017 | 11:42:26 am
Share this on

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം മലയാളത്തിലെ എക്കാലത്തെയും വലിയ വിജയ ചിത്രങ്ങളിലൊന്നാണ്. ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളും സൂപ്പര്‍ ഹിറ്റുകളായി മാറി. ഇപ്പോഴിതാ ഇന്ത്യന്‍ പ്രാദേശിക ഭാഷാ സിനിമകളില്‍ മറ്റൊരു സിനിമയ്ക്കും ഇതുവരെ സ്വന്തമാക്കാനാവാത്ത നേട്ടം ദൃശ്യം സ്വന്തമാക്കിയിരിക്കുന്നു.

ഇന്ത്യയിലെ ഒരു പ്രാദേശിക ഭാഷയില്‍ ഇറങ്ങിയ ഒരു ചിത്രത്തിന്റെ തിരക്കഥ അവകാശം ഒരു ചൈനീസ് നിര്‍മ്മാണ കമ്പനി സ്വന്തമാക്കി എന്ന റെക്കോര്‍ഡ് ആണ് ദൃശ്യം നേടിയത്. സംവിധായകന്‍ ജീത്തു ജോസഫ് തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം പുറത്തു വിട്ടത്.

ജീത്തുവിന്റെ കുറിപ്പ്:

മോഹന്‍ലാലിനെ നായകനാക്കി, ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് ഞാന്‍ സംവിധാനം ചെയ്ത് 2013ല്‍ പുറത്തു വന്ന ദൃശ്യം ഞങ്ങള്‍ക്കേറെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു സിനിമയാണ്. ദൃശ്യത്തെ സംബന്ധിച്ചു ഒരു സന്തോഷകരമായ വാര്‍ത്ത നിങ്ങളോട് പറയാനുള്ളത് കൊണ്ടാണ് ഇതെഴുതുന്നത്, കാരണം ദൃശ്യത്തെ ഇത്രയും വലിയ ഒരു മഹാവിജയമാക്കിയത് നിങ്ങളാണ്, പ്രേക്ഷകര്‍.

ദൃശ്യത്തിന്റെ തിരക്കഥയുടെ റൈറ്‌സ് ഒരു ചൈനീസ് പ്രൊഡക്ഷന്‍ കമ്പനി വാങ്ങിയിരിക്കുകയാണ്, ഇന്ത്യയിലെ ഒരു റീജിയണല്‍ ഭാഷയിലെ സിനിമയുടെ റൈറ്റ്‌സ് ഇതാദ്യമായിയാണ് ഒരു ചൈനീസ് പ്രൊഡക്ഷന്‍ ടീം വാങ്ങുന്നത്. ഏറെ സന്തോഷമുണ്ട്,കൂടെ നിന്ന നിങ്ങളോരോരുത്തരോടും പിന്നെ ഈ ഒരു അവസരം ഒരുക്കിത്തന്ന സുരേഷ് ബാലാജി സാറിനും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി. സന്തോഷത്തിന്റെ വസന്തകാലങ്ങള്‍ ഇനിയും വന്നുചേരട്ടെ എന്ന പ്രാര്‍ത്ഥനയോടെ…

ജീത്തു ജോസഫ്

RELATED STORIES
� Infomagic - All Rights Reserved.