ജഡ്​ജിമാർക്കെതിരായ അഴിമതി ആരോപണം: ഭരണഘടന ബെഞ്ചിന്​ വിട്ട ഉത്തരവ്​ ചീഫ്​ ജസ്​റ്റിസ്​ റദ്ദാക്കി
November 10,2017 | 06:35:18 pm
Share this on

ന്യൂഡൽഹി: ജഡ്​ജിമാർക്കെതിരായ അഴിമതി ആരോപണം സംബന്ധിച്ച കേസ്​ ഭണഘടന ബെഞ്ചിന്​ വിട്ട നടപടി ചീഫ്​ ജസ്​റ്റ്​ ദീപക്​ മിശ്ര റദ്ദാക്കി. ജസ്​റ്റിസുമാരായ ജെ.ചെലമേശ്വർ, എസ്​.അബ്​ദുൽ നസീർ എന്നിവരടങ്ങുന്ന ബെഞ്ചി​​െൻറ ഉത്തരവാണ്​ ചീഫ്​ ജസ്​റ്റിസ്​ റദ്ദാക്കിയത്​. ഭരണഘടന ബെഞ്ച്​ രൂപീകരിക്കാനുള്ള അധികാരം തനിക്കാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​  നടപടി.

 വ്യാഴാഴ്​ച സീ​നി​യോ​റി​റ്റി​യി​ൽ ര​ണ്ടാ​മ​നാ​യ ജ​സ്​​റ്റി​സ്​ ജെ. ​ചെ​ല​മേ​ശ്വ​ർ മു​മ്പാ​കെ കാ​മി​നി ജ​യ്​​സ്വാ​ളി​​​​െൻറ ഹ​ര​ജി പ​രാ​മ​ർ​ശി​ച്ച​തോ​ടെ​യാ​ണ്​ കേസി​​െൻറ തുടക്കം. മെ​ഡി​ക്ക​ൽ കോ​ള​ജ്​ ​ അ​നു​മ​തി​ക്കാ​യി സു​പ്രീം​കോ​ട​തി​യി​ൽ നി​ന്ന്​ അ​നു​കൂ​ല വി​ധി നേ​ടി​യെ​ടു​ക്കാ​ൻ മ​ധ്യ​സ്​​ഥ​രാ​യി നി​ന്ന ചി​ല​ർ​ക്കെ​തി​രെ സി.​ബി.​െ​എ ഒ​രു കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​രു​ന്നു. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​നും ഏ​താ​നും റെ​യ്​​ഡു​ക​ൾ​ക്കും ശേ​ഷം സി.​ബി.​െ​എ റി​ട്ട.​ ഹൈ​കോ​ട​തി ജ​ഡ്​​ജി അ​ട​ക്ക​മു​ള്ള​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തു​വെ​ങ്കി​ലും 48 മ​ണി​ക്കൂ​റി​ന​കം അ​വ​ർ ജാ​മ്യ​ത്തി​ലി​റ​ങ്ങി. ഇ​തി​നെ​തി​രെ സി.​ബി.​െ​എ അ​പ്പീ​ൽ പോ​കു​ക​​യോ കേ​സ്​ അ​ന്വേ​ഷ​ണ​ത്തി​ൽ പു​രോ​ഗ​തി ഉ​ണ്ടാ​കു​ക​യോ ചെ​യ്​​തി​ല്ല. ഇ​തി​നെ​തി​രെ​യാ​ണ്​ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക കാ​മി​നി ജ​യ്​​സ്വാ​ൾ പ​ു​തി​യ ഹ​ര​ജി സ​മ​ർ​പ്പി​ച്ച​ത്

സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്​​ഥ​ർ അ​ഴി​മ​തി  ന​ട​ത്തി ത​ങ്ങ​ൾ​ക്കാ​വ​ശ്യ​മു​ള്ള വി​ധി​ക്കാ​യി സു​പ്രീം​കോ​ട​തി ബെ​ഞ്ചി​നെ പ്രേ​രി​പ്പി​ച്ച കേ​സാ​ണ്​ ഇ​തെ​ന്ന്​ കാ​മി​നി ജ​യ്​​സ്വാ​ളി​ന്​ വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ ദു​ഷ്യ​ന്ത്​ ദ​വെ ബോ​ധി​പ്പി​ച്ചിരുന്നു. സു​പ്രീം​കോ​ട​തി​യെ അ​വ​േ​ഹ​ളി​ക്കാ​നാ​ണോ സി.​ബി.​െ​എ ഇൗ ​​കൈ​ക്കൂ​ലി കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​തെ​ന്ന്​​ ദ​വെ ചോ​ദി​ച്ചു. വി​ഷ​യ​ത്തി​​​​െൻറ ഗൗ​ര​വം ഉ​ൾ​ക്കൊ​ണ്ട ജ​സ്​​റ്റി​സ്​ ചെ​ല​മേ​ശ്വ​ർ ഹ​ര​ജി ഭ​ര​ണ​ഘ​ട​ന​ബെ​ഞ്ചി​ന്​ വി​ടു​ക​യാ​ണെ​ന്ന്​ അ​റി​യി​ച്ചിരുന്നു. ഇൗ ഉത്തരവാണ്​ ചീഫ്​ ജസ്​റ്റിസ്​ റദ്ദാക്കിയത്​.

RELATED STORIES
� Infomagic - All Rights Reserved.