മുകേഷും സരിതയും ഒന്നിച്ചു; മകന്‍ ശ്രാവണ് വേണ്ടി
July 16,2017 | 03:30:47 pm
Share this on

നടന്‍ മുകേഷും ഭാര്യ സരിതയും വീണ്ടും ഒന്നിച്ചു. ആഹ്ലാദത്തോടെയും അതിലുപരി സംശയത്തോടെയുമാണ് ഈ വാര്‍ത്ത കേട്ടത്. മകന്‍ ശ്രാവണ് വേണ്ടിയായിരുന്നു പിരിഞ്ഞ ദമ്പതിമാരുടെ ഈ ഒന്നിക്കല്‍. രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന 'കല്യാണം' എന്ന സിനിമയിലൂടെ ചലച്ചിത്ര ലോകത്തേക്ക് ആദ്യമായി ചുവട് വയ്ക്കുകയാണ് ശ്രാവണ്‍. തങ്ങളുടെ പാത പിന്തുടരുന്ന മകനെ അനുഗ്രഹിക്കാനാണ് ഇരുവരും രണ്ടാമത് ഒത്തു ചേര്‍ന്നത്.

 

മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ച ചടങ്ങ് നടന്നത് തിരുവനന്തപുരം മാസ്‌ക്കോട്ട് ഹോട്ടലിലാണ്. സാംസ്‌കാരിക മന്ത്രി എകെ ബാലന്‍ ചടങ്ങില്‍ സംബന്ധിച്ചു. വികാര നിര്‍ഭരമായിരുന്നു അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള ശ്രാവണിന്റെ സിനിമയുടെ സ്വിച്ചോണ്‍ കാഴ്ച്ചകള്‍. മുകേഷിനെതിരെയുള്ള ആരോപണങ്ങളൊന്നും ഇവിടെ വിഷയമായിരുന്നില്ല.

 

1988ലാണ് മുകേഷും സരിതയും വിവാഹിതരാകുന്നത്. 2011ല്‍ നിയമപരമായി പിരിഞ്ഞശേഷം ഇതാദ്യമായാണ് സരിതയും മുകേഷും ഒന്നിച്ച് ഒരു ചടങ്ങിനെത്തുന്നത്. മുകേഷിന്റെ ഭാര്യ മേതില്‍ ദേവിക, അമ്മ വിജയകുമാരി, ചിത്രത്തിലെ നായിക അഹാന, മധു, രാഘവന്‍, ശ്രീനിവാസന്‍, ഷാജി കൈലാസ്, ആനി, വിജി തമ്പി, മണിയന്‍പിള്ള രാജു, സുരേഷ് കുമാര്‍, മേനക, രഞ്ജിത്ത് എന്നിവരും പങ്കെടുത്തു.

RELATED STORIES
� Infomagic - All Rights Reserved.