മൂന്നാറില്‍ ഭൂമി കയ്യേറിയ സ്പിരിറ്റ് ഇന്‍ ജീസസ് തലവന്‍ ടോം സക്കറിയയ്‌ക്കെതിരേ കേസ്
April 21,2017 | 12:42:18 pm
Share this on

ഇടുക്കി: സ്പിരിറ്റ് ഇന്‍ ജീസസ് തലവന്‍ ടോം സക്കറിയയ്‌ക്കെതിരേ കേസ് എടുത്തു. ചിന്നക്കലാല്‍ വില്ലേജില്‍ സൂര്യനെല്ലിക്കു സമീപം പാപ്പാത്തിച്ചോലയിലെ സര്‍ക്കാര്‍ ഭൂമി കയ്യേറിയതിനാണ് കേസ് എടുത്തത്. 1957-ലെ ഭൂസംരക്ഷണ നിയമപ്രകാരണാണ് കേസ്. ഉദ്യോഗസ്ഥനെ തടഞ്ഞതിന് പൊറിഞ്ചുയെന്നയാള്‍ക്കെതിരെയും കേസ് എടുത്തു.

ടോം സക്കറിയ 30 ഏക്കര്‍ കയ്യേറിയെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഇന്നലെ റവന്യൂ ഉദ്യോഗസ്ഥര്‍ ഇവിടെയെത്തി കയ്യേറ്റം ഒഴിപ്പിച്ചിരുന്നു. കോണ്‍ക്രീറ്റ് തറയില്‍ സ്ഥാപിച്ച കുരിശും ആരാധനാലയവും പൊളിച്ചുമാറ്റിയിരുന്നു. റവന്യൂ സംഘത്തെ തടയാന്‍ വഴിയില്‍ വാഹനം നിര്‍ത്തിയിട്ടും കുഴികളുണ്ടാക്കിയും തടസം സൃഷ്ടിച്ചിരുന്നു. ഉദ്യോഗസ്ഥരെ തടയാന്‍ വഴിയിലിട്ട വാഹനത്തിന്റെ ഉടമയാണ് പൊറിഞ്ചു.

RELATED STORIES
� Infomagic - All Rights Reserved.