ഷിപ്പിംഗ്, ലോജിസ്റ്റിക്സ് തൊഴിൽ പരിശീലനം വിപുലമാക്കാൻ നാണൂസ് ഗ്രൂപ്
April 08,2017 | 12:49:29 pm
Share this on

ഷിപ്പിംഗ്, ലോജിസ്റ്റിക്സ്, കയറ്റുമതി, ഇറക്കുമതി രംഗങ്ങളിൽ ഇന്ത്യയിലും വിദേശത്തും വികസിതമാവുന്ന സാധ്യതകളുടെ വാതിൽ യുവാക്കൾക്ക് മുന്നിൽ തുറക്കുന്നതിനു വമ്പൻ വികസനത്തിന് ഒരുങ്ങുകയാണ് തിരുവനന്തപുരം ആസ്ഥാനമായ നാണൂസ് ഗ്രൂപ്. കേന്ദ്ര സർക്കാർ നടപ്പാക്കാൻ ഒരുങ്ങുന്ന സാഗർമാല പദ്ധതി, നിർദിഷ്ട വിഴിഞ്ഞം തുറമുഖം, കേരളത്തിലെ ഇടത്തരം തുറമുഖങ്ങളുടെ വികസനം തുടങ്ങിയ പദ്ധതികളും ഗൾഫ് മേഖലയിൽ ഉണ്ടായ വികസനവും ഈ രംഗങ്ങളിൽ നല്ല അവസരം തുറക്കുന്നതായി നാണൂസ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ നാണൂ വിശ്വനാഥൻ, ഇൻഫോ മാജിക്കിനോട് പറഞ്ഞു. ഈ മേഖലകളിൽ മാൻ പവർ കൂടുതൽ വേണ്ടി വരും. ഇതിനുള്ള തൊഴിൽ നൈപുണ്യം നേടാൻ ഉദ്യോഗാർത്ഥികളെ സഹായിക്കാനാണ് ലക്ഷ്യമെന്ന് ഒരു അഭിമുഖ സംഭാഷണത്തിൽ അദ്ദേഹം വ്യക്തമാക്കി. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ.

 

തങ്ങളുടെ ഗ്രൂപ്പിന്റെ മുഖ്യ ഫോക്കസ് എന്താണ് ?

ലോജിസ്റ്റിക്സ്, ഷിപ്പിംഗ്, തുടങ്ങി അന്താരാഷ്ട്ര കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട നാനാ മേഖലകളിലും ജോലി ചെയ്യുന്നതിന് നമ്മുടെ യുവാക്കളെ പ്രാപ്തരാക്കാനാണ് ഞങ്ങളുടെ ലക്‌ഷ്യം . തിരുവനന്തപുരത്തു പട്ടം കേന്ദ്രമാക്കി ആരംഭിച്ച ഇൻസ്റ്റിറ്റ്യൂട്ട് [ ലോജിസ്റ്റിക്സ്, ലോ ആൻഡ് മാനേജ്‌മന്റ് ട്രെയിനിങ് സെന്റര്] ഇതുവരെ ആയിരത്തിലധികം പേരെ ട്രെയിൻ ചെയ്തു കഴിഞ്ഞു. പ്ലേസ്മെന്റ് വാഗ്ദാനം നല്കുന്നില്ലെങ്കിലും ഇതിൽ 99 ശതമാനം പേർക്കും ജോലി ലഭിച്ചിട്ടുണ്ട്. ഈ ട്രെയിനിങ് പ്രോഗ്രാം കൂടുതൽ വിപുലീകരിയ്ക്കാനും തുറമുഖ രംഗത്തെ അനന്ത സാധ്യതകളെ കുറിച്ച് ബോധവത്കരിക്കുന്നതിനു കേരളത്തിലുടനീളം സെമിനാറുകൾ സംഘടിപ്പിക്കുന്നതിനും പദ്ധതിയുണ്ട്.

മറ്റു പദ്ധതികൾ എന്തൊക്കെയാണ് ?

 

സാധാരണ മനുഷ്യരും നിയമവും എന്ന കോൺസെപ്റ് അവതരിപ്പിച്ചു അതിന്റെ അടിസ്ഥാനത്തിൽ നിത്യ ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട വിവിധ നിയമങ്ങളെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനുള്ള വിപുലമായ ഒരു പദ്ധതിയും ലക്ഷ്യത്തിലുണ്ട്. ഇത് ഇതിനകം തുടങ്ങിയിട്ടുണ്ട്. വിദ്യാഭ്യാസം എന്നത് വൻ ഫീസിനെയും കോഴ്സിന്റെ കാലയളവിനെയും ആസ്പദമാക്കിയല്ല. മറിച്ചു പരിചയ സമ്പന്നരിൽ നിന്ന് നേടുക എന്നുള്ളതാണ്. ലോകത്തെ വിവിധ രാജ്യങ്ങളിൽ സമാനമായ മേഖലകളിൽ 1996 മുതൽ പ്രവർത്തിച്ച അനുഭവ ജ്ഞാനമാണ് ഞാൻ പഠിതാക്കൾക്ക് പകർന്നു നൽകുന്നത്. .

ടൂറിസം രംഗത്തും പ്രവർത്തിക്കുന്ന താങ്കൾ അതിന്റെ സാധ്യതകളെ എങ്ങനെ ആണ് കാണുന്നത് ?

ഈ രംഗത്ത് സംസ്ഥാന സർക്കാരിന്റെ ഗോൾഡ് ക്ലാസ് സർട്ടിഫിക്കേഷൻ ഉള്ള ഒരു ഹോം സ്റ്റേ ഞങ്ങൾക്ക് ഉണ്ട്. വിശ്വസംഗീതം എന്ന പേരിൽ പട്ടത്തു തന്നെയാണ് ഇത് പ്രവർത്തിക്കുന്നത്. 6 എ . സി മുറികളുള്ള ഇവിടെ 20 പേർക്ക് താമസികാം. ഇതിനു പുറമെ മാവേലിക്കരക്ക് അടുത്ത് നൂറനാട് വിവിധ ഇനങ്ങൾ കൃഷി ചെയ്യുന്ന ഫാം പ്രവർത്തിപ്പിക്കുന്നു.

ഭാവി ബിസിനസ് പദ്ധതികളെ കുറിച്ച് വിശദമാക്കാമോ ?

തീർച്ചയായും. പല ഉത്പന്നങ്ങളുടെയും കയറ്റിറക്കുമതിക്കായി ഒരു സ്ഥാപനം രജിസ്റ്റർ ചെയ്‌തിട്ടിട്ടുണ്ട്. ഇതിന്റെ പ്രവർത്തനം കൂടുതൽ വിപുലമാക്കും. ഇതിനു പുറമെ തുറമുഖവുമായി ബന്ധപ്പെട്ട സമസ്ത മേഖലകൾക്കും ഗുണമേന്മയുള്ള മാൻ പവർ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം . ഇത് ചെലവ് കുറഞ്ഞ രീതിയിൽ നൽകാനാണ് ഉദ്ദേശം. 15000 മുതൽ 25000 രൂപ വരെയാണ് ഫീസ്.

പഠിതാക്കൾക്കുള്ള പ്ലേസ്മെന്റ് എങ്ങനെയായിരിക്കും ?

എത്തിക്സ് കൈവിടാതെയുള്ള ബിസിനസ് മാത്രമാണ് ഞങ്ങൾ കൈകാര്യം ചെയ്യൂ. ഒരിക്കലും ജോലി വാഗ്ദാനം ഞങ്ങളുടെ നയമല്ല. അത്തരത്തിൽ ഉയർന്ന ശമ്ബളമുള്ള ജോലി വാഗ്ദാനം നൽകി ഉദ്യോഗാർത്ഥികളെ വഞ്ചിക്കാൻ ഒരുക്കമല്ല. എന്നാൽ അവരെ ജോലിക്കു പ്രാപ്തരാക്കുക എന്ന മൗലിക ഉത്തരവാദിത്വമാണ് ഞങ്ങൾ ഏറ്റെടുക്കുന്നത്.

തുറമുഖ രംഗത്ത് കേരളത്തിന്റെ സാദ്ധ്യതകൾ ?

വിഴിഞ്ഞം വല്ലാർപാടം മേജർ പോർട്ട് ഉൾപ്പടെ സംസ്ഥാനത്തു 18 തുറമുഖങ്ങൾ ഉണ്ട്. വിഴിഞ്ഞം കണ്ടെയ്നർ പോർട്ടിന്റെ പണി നടക്കുന്നു. ഇതിനു പുറമെ ചെറുതും വലുതുമായ തുറമുഖങ്ങൾ നിര്മിമിക്കുന്നതിനു കേന്ദ്ര സർക്കാർ സാഗർമാല പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഇതെല്ലം നീണ്ട സമുദ്ര തീരമുള്ള കേരളത്തിന് അനന്ത സാദ്ധ്യതകൾ ഒരുക്കുന്നു. വൻ തോതിലുള്ള തൊഴിൽ സാധ്യതകളും ഇത് ഉണ്ടാക്കുമെന്നത് ഉറപ്പാണ്.

മറ്റ് വിദ്യാഭാസ സ്ഥാപനങ്ങളിൽ നിന്നും ഞങ്ങൾ കണ്ട വ്യത്യസ്ഥത

1 ഏതൊരു വിദ്യാത്ഥിക്കും ക്ലാസ്സിൽ ചേരുന്നതിന് മുമ്പേ ഈ സ്ഥാപനത്തിലെ പൂർവ്വ വിദ്യാര്ഥികളുമായോ അവരുടെ രക്ഷാകർത്താക്കളുമായോ അവർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളുമായോ സ്വതന്ത്രമായി അന്വേഷിക്കാനുള്ള അവസരം.
2 ഏറ്റവും ഉയർന്ന നിലവാരത്തിൽ ഏറ്റവും കുറഞ്ഞ ഫീസിൽ ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് പഠിപ്പിക്കുന്ന സ്ഥാപനം.
3 ഈ മേഖലയിൽ 20 വർഷത്തിന് മുകളിൽ സേവന പരിചയമുള്ളവർ ക്ലാസുകൾ നയിക്കുന്നു.

For admission and enquiry 

LLMTC and Nanoos Group

T. C: 4/2536(4)VH-210, Marappalam,
Pattom.P.O.
Thiruvananthapuram, Kerala
India - 695004
Mob: 0091-8891000100 / 9495941111 / 9495919999

 

RELATED STORIES
� Infomagic - All Rights Reserved.