സോണിയയ്ക്ക് നമസ്‌ക്കാരം, ദേവഗൗഡയ്ക്ക് ഹസ്തദാനം; പാര്‍ലമെന്റ് വര്‍ഷകാലസമ്മേളനത്തിന്റെ ആദ്യദിനംതന്നെ പ്രതിപക്ഷത്തെ കയ്യിലെടുത്ത് മോദി
July 17,2017 | 04:13:28 pm
Share this on

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് നസ്‌ക്കാരം, മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയ്ക്ക് ഹസ്തദാനം. ഇങ്ങനെയായിരുന്നു ഇന്നു പാര്‍ലമെന്റിലെ പ്രതിപക്ഷ നിരയുടെ അടുത്തേക്ക് നടന്നടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി നേതാക്കളെ കയ്യിലെടുത്തത്. മുന്‍ നിരയിലിരുന്ന ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജന ഖാര്‍ഗെ, സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് തുടങ്ങിയവര്‍ക്കും മോദി കൈ കൊടുത്തു.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനായുള്ള നടപടികള്‍ തുടങ്ങുന്നതിന് അഞ്ചു മിനിറ്റ് മുമ്പായിരുന്നു പ്രധാനമന്ത്രി സഭയിലെത്തിയത്. പ്രതിപക്ഷത്ത് രണ്ടാം നിരയിലുണ്ടായിരുന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും പാര്‍ട്ടി എംപി ജ്യോതിരാദിത്യ സിന്ധ്യയെയും അദ്ദേഹം അഭിവാദ്യം ചെയ്തു. ഖാര്‍ഗെയുമായും മുലായവുമായും അല്‍പ സമയം മോദി സൗഹൃദ സംഭാഷണത്തിലും ഏര്‍പ്പെട്ടു.

രാജ്യത്തെ ഏറ്റവും വലിയ നികുതി പരിഷ്‌ക്കാരമായ ജിഎസ്ടി നടപ്പാക്കാന്‍ സാഹായിച്ച എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രധാനമന്ത്രി രാവിലെ നന്ദി അറിയിച്ചിരുന്നു. മഴക്കാല സമ്മേളനത്തില്‍ എല്ലാ പാര്‍ലമെന്റ് അംഗങ്ങളു ക്രിയാത്മക ചര്‍ച്ചയില്‍ ഏര്‍പ്പെടുമെന്ന പ്രതീക്ഷിയും അദ്ദേഹം പങ്കുവച്ചിരുന്നു.

RELATED STORIES
� Infomagic - All Rights Reserved.