മുഖ്യമന്ത്രിമാരിലെ കോടീശ്വരന്‍മാര്‍ : ചന്ദ്രബാബു നായിഡു ഏറ്റവും ധനികനായ മുഖ്യമന്ത്രി, മാണിക് സര്‍കാര്‍ ദരിദ്രന്‍
February 13,2018 | 03:33:29 pm

ന്യൂഡല്‍ഹി: 177 കോട് രൂപയുടെ ആസ്തിയുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രാജ്യസഭയിലെ ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രിയാണ്. അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായ പേമ ഖണ്ഡുവിന് 129 കോടിയുടെ ആസ്തിയുണ്ടെങ്കില്‍ പഞ്ചാബ് മുഖ്യമന്ത്രി അമാരിന്ദര്‍ സിങ്ങിന് 48കോടി രൂപയുടെ സമ്പാദ്യമുണ്ട്. (അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) നടത്തിയ സര്‍വേയിലെ കണ്ടെത്തലുകളാണ് ഇത്.

29 സംസ്ഥാനങ്ങളുടെയും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളുടെയും മുഖ്യമന്ത്രിമാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിശകലനത്തില്‍ രസകരമായ വസ്തുതകളാണുള്ളത്.പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ പോലെ മുപ്പത് ലക്ഷം രൂപയുടെ ആസ്തിയുള്ള മുഖ്യമന്ത്രിമാരും ഈ കൂട്ടത്തിലുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെ 22 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേരളത്തിലെ മുഖ്യമന്ത്രിയായ പിണറായി വിജയന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അദ്ദേഹത്തിനെതിരെ 11കേസുകളുണ്ടെന്ന് കാണാം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് 10 ക്രിമിനല്‍ കേസുകളുണ്ട്. ജനാധിപത്യ പരിഷ്‌കാര സംഘടന (അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) നടത്തിയ സര്‍വേയില്‍ 31 മുഖ്യമന്ത്രിമാരില്‍ 20 പേര്‍ക്കെതിരെ കേസില്ല. 11 പേര്‍ക്കെതിരെ അതായത് 35 ശതമാനം ക്രിമിനല്‍ കേസുകളുള്ളപ്പോള്‍ ഇതില്‍ എട്ട് പേര്‍ക്കെതിരെ (26%) ഗുരുതരമായ ക്രിമിനല്‍ കേസുകളുണ്ട്.

എഡിഎം നടത്തിയ റിപ്പോര്‍ട്ട് പ്രകാരം മുഖ്യമന്ത്രിയുടെ ശരാശരി ആസ്തി 16 കോടിയാണ്. ഇതനുസരിച്ച് 31 മുഖ്യമന്ത്രിമാരില്‍ 25 പേര്‍ കോടീശ്വരന്മാരാണ്. സിപിഐ (എം) മാണിക് സര്‍കാര്‍ (26 ലക്ഷം രൂപ), ബാനര്‍ജി (30 ലക്ഷം), ജികെ പി ഡി യുടെ മെഹബൂബ മുഫ്തി (55 ലക്ഷം) എന്നിവരാണ് ഏറ്റവും കുറഞ്ഞ സമ്പാദ്യമുള്ളവര്‍. 55 ശതമാനം മുഖ്യമന്ത്രിമാര്‍ക്ക് ഒരു കോടി രൂപ മുതല്‍ 10 കോടി വരെ ആസ്തിയുണ്ട് ആസ്തിയുണ്ട്. 19 ശതമാനം മുഖ്യമന്ത്രിമാര്‍ക്ക് ഒരു കോടിയില്‍ താഴെയാണ് ആസ്തി. ഏഴ് ശതമാനം മുഖ്യമന്ത്രിമാരുടെ സ്വത്ത് 100 കോടിയ്ക്ക് മുകളിലാണ്. മുഖ്യമന്ത്രിമാരുടെ വിദ്യാഭ്യാസ യോഗ്യതയിങ്ങനെ.

39% പേര്‍ ബിരുദധാരികളാണ്. 32% പ്രൊഫഷണലാണ്. 16% വിദ്യാര്‍ത്ഥികള്‍ ബിരുദാനന്തര ബിരുദധാരികളുമാണെങ്കില്‍ 10% ഹൈസ്‌കൂള്‍ പാസ്സായിട്ടുണ്ട്. സിക്കിമിലെ ഒരു മുഖ്യമന്ത്രി പി.കെ. ചാംലിങ് ഡോക്ടറേറ്റ് ആണ്.

 
Related News
� Infomagic - All Rights Reserved.