'ഇംഗ്ലീഷ് ഗുരു' ശശി തരൂരിനും വ്യാകരണം പിഴച്ചു...ഉത്സവമാക്കി സോഷ്യല്‍മീഡിയയിലെ ശിഷ്യന്‍മാര്‍
January 03,2018 | 02:46:19 pm

ന്യൂഡല്‍ഹി: പുത്തന്‍ ഇംഗ്ലീഷ് പദപ്രയോഗങ്ങളിലൂടെ ട്വിറ്ററില്‍ വിസ്മയിപ്പിക്കാറുള്ള ശശി തരൂരിനും ഒടുവില്‍ പിഴച്ചു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ട്വീറ്റിലുണ്ടായ അക്ഷരത്തെറ്റാണ് സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ ഫോളോവേഴ്‌സ് ആഘോഷിക്കുന്നത്. യായത്.

അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് ലൈവ് കണ്ടവര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് തെറ്റു പിണഞ്ഞത്. എല്ലാവരേയും ഞെട്ടിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ ഈ ട്വീറ്റിലെ വ്യാകരണ പിശക് ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ട്വീറ്റുകള്‍ ട്വിറ്ററില്‍ നിറഞ്ഞത്. പിശക് ചൂണ്ടിക്കാണിച്ചവരില്‍ എഴുത്തുകാരനായ സുഹൈല്‍ സേത്തും ഉള്‍പ്പെടുന്നു. തൊട്ടുപിന്നാലെ തെറ്റ് തിരക്കില്‍ സംഭവിച്ചുപോയതാണെന്നും ''ട്വീറ്റ്' ബട്ടണ്‍ അമര്‍ത്തുന്നതിന് മുമ്പ് ഒരിക്കല്‍ കൂടി പരിശോധിക്കണമെന്ന പാഠം താന്‍ പഠിച്ചുവെന്നും അദ്ദേഹം കുറിച്ചു.

 

Related News
� Infomagic - All Rights Reserved.