പ്രധാനമന്ത്രി മോദി ഒമാനില്‍
February 11,2018 | 07:54:08 pm

മസ്‌കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാൻ സന്ദർശനത്തിന്റെ ഭാഗമായി മസ്കത്തിലെത്തി. മസ്‌കത്ത് റോയല്‍ വിമാനത്താവളത്തിലെത്തിയ മോദിയെ ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ക്യാബിനറ്റ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഇന്ത്യൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സന്നിഹിതരായിരുന്നു. വൈകിട്ട് ഏഴു മണിയോടെ ബോഷര്‍ സുല്‍ത്താന്‍ ഖാബൂസ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിൽ പ്രധാനമന്ത്രി മോദി ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കും.

വന്‍ സുരക്ഷാ സംവിധാനങ്ങളാണ് മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ ഒഴികെ മറ്റു വസ്തുക്കളൊന്നും കൈവശം സൂക്ഷിക്കാന്‍ അനുവദിക്കുന്നില്ല. പൊതുപരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യ ഭക്ഷണം, വെള്ളം എന്നിവ എംബസി അധികൃതര്‍ തന്നെ വിതരണം ചെയ്യും. റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി പ്രവേശന പാസുകളും വിതരണം ചെയ്തു. 25,000 പേര്‍ പങ്കെടുക്കുമെന്നാണ് ഔദ്യോഗിക കണക്ക്.

ഒമാനില്‍ ഏറ്റവും കൂടുതല്‍ വിദേശികളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രിയെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയാകും മോദി മടങ്ങുക. മസ്‌കത്ത് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന്റെ വളണ്ടിയര്‍മാരും മുഴുവന്‍ സമയവും സേവന സന്നദ്ധരായുണ്ട്.

 
Related News
� Infomagic - All Rights Reserved.