ഓഖിയെ തുടര്‍ന്ന് ലക്ഷദ്വീപില്‍ കുടുങ്ങിയ 42 പേര്‍ തിരികെയത്തുന്നു
December 07,2017 | 07:35:47 pm

തൃശ്ശൂര്‍: ഓഖി ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ പെട്ടുപോയ 42 പേര്‍ തീരത്തേക്ക് തിരിച്ചു. ബിത്ര ദ്വീപില്‍ പെട്ടുപോയ കേരള- തമിഴ്‌നാട് സ്വദേശികളാണ് തിരികെയത്തുന്നത്.

ബോട്ടിന്റെ കേടുപാടുകള്‍ തീര്‍ത്തശേഷമാണ് മടക്കയാത്ര. ജീസസ് ഫ്രണ്ട്‌സ്, സെന്റ് ജോര്‍ജ്, പെരിയനായകി, മറിയ എന്നീ ബോട്ടുകളാണ് തിരികെയെത്തുന്നത്. അതേസമയം ഓഖി ചുഴലിക്കൊടുങ്കാറ്റില്‍ കടലില്‍ അകപ്പെട്ടു പോയ ഒരാളുടെ മൃതദേഹം തൃശ്ശൂര്‍ ചേറ്റുവയില്‍നിന്ന് പോയ സംഘം കണ്ടെത്തി. ഇത് ഉള്‍പ്പെടെ നാല് മൃതദേഹങ്ങളാണ് ഇന്ന് കണ്ടെടുത്തത്. ഇതോടെ ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 39 ആയി.രണ്ടു ചെറുവള്ളങ്ങളും തൃശ്ശൂരില്‍നിന്നുള്ള സംഘം തിരച്ചിലില്‍ കണ്ടെത്തിയിട്ടുണ്ട്.

 
Related News
� Infomagic - All Rights Reserved.