ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ ജഡ്ജിമാര്‍;സുപ്രീംകോടതിയുടെ പ്രവര്‍ത്തനം ക്രമരഹിതമെന്ന് ജസ്റ്റിസ് ചെലമേശ്വര്‍
January 12,2018 | 12:58:55 pm

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ ജഡ്ജിമാര്‍. സുപ്രീംകോടതിയുടെ പ്രവര്‍ത്തന ക്രമരഹിതമെന്ന് ജസ്റ്റിസ് ജെ. ചെലമേശ്വര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. സുപ്രീംകോടതി ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യം തകരും. കോടതിയോടും രാജ്യത്തോടുമാണ് തങ്ങളുടെ ഉത്തരവാദിത്വം. ഒട്ടും സന്തോഷത്തോടെയല്ല വാര്‍ത്താ സമ്മേളനം വിളിച്ചതെന്നും ഇതു അസാധാരണ സംഭവമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജസ്റ്റിസ് ചെലമേശ്വറിനെ കൂടാതെ, ജഡ്ജിമാരായ രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്. തങ്ങള്‍ നിശബ്ദമായിരുന്നുവെന്ന് നാളെ ആരും കുറ്റപ്പെടുത്തരുത്. ചീഫ് ജസ്റ്റിസിനെ കണ്ട് ചില കാര്യങ്ങളില്‍ ചില എതിര്‍പ്പുകള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു മാറ്റവുമുണ്ടായില്ല. കേസുകള്‍ തീരുമാനിക്കുന്നതിലും കൊളീജിയത്തിന്റെ പ്രവര്‍ത്തനത്തിലുമായിരുന്ന വിയോജിപ്പുകള്‍ രേഖപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ചീഫ് ജസ്റ്റിസിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചു കോടതി മുറിവിട്ട ശേഷമാണ് നാലു ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം വിളിച്ചത്. തുടര്‍ന്ന് രണ്ടു കോടതികളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു.

ജസ്റ്റിസ് ബി.എച്ച്. ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് തര്‍ക്കമെന്നാണ് ലഭിക്കുന്ന വിവരം. 

തങ്ങളുടെ വിയോജിപ്പുകള്‍ രേഖപ്പെടുത്തി ചീഫ് ജസ്റ്റിസ് നല്‍കിയ കത്തില്‍ ഒരു കേസ് ഏതു ബഞ്ച് പരിഗണിക്കണമെന്ന കാര്യം പരാമര്‍ശിച്ചിരുന്നതായി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. ഇതു സിബിഐ ജഡ്ജി ബി.എച്ച്. ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസാണോയെന്ന ചോദ്യത്തിന് അതെയെന്നായിരുന്നു മറുപടി.

 
Related News
� Infomagic - All Rights Reserved.