വ്യാവസായിക നഗരമായ വിജയവാഡ പുരുഷ വന്ധ്യതയുടെ കേന്ദ്രമാകുന്നു
February 13,2018 | 01:02:31 pm

ആന്ധ്രയിലെ വ്യാവസായിക തലസ്ഥാനമായ വിജയവാഡയിലെ പുതിയ ആരോഗ്യ പഠനങ്ങള്‍ വിരല്‍ ചൂണ്ടുന്നത് വര്‍ദ്ധിച്ചു വരുന്ന പുരുഷ വന്ധ്യതയിലേക്കാണ്. നഗരത്തില്‍ 40,45 ശതമാനം പുരുഷ വന്ധ്യതയുണ്ടെന്ന് പുതിയ പഠനറിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ വിജയവാഡ നഗരത്തിലെ പുരുഷന്‍മാരിലാണ് വന്ധ്യതയേറിയത്. ജനിതക വൈകല്യങ്ങള്‍, അണുബാധ, പോഷകാഹാരമില്ലായ്മ , വ്യായാമങ്ങളൊഴിവാക്കല്‍, തൊഴില്‍ സമ്മര്‍ദ്ദം, പാരിസ്ഥിതിക മലിനീകരണത്തിനുള്ള സാദ്ധ്യത തുടങ്ങിയവയെല്ലാം നഗരത്തിലെ പുരുഷ വന്ധ്യതയേറാന്‍ കാരണമായി.

രണ്ട് കുടുംബങ്ങളെയാണ് ഇതിനായി പഠന വിധേയമാക്കിയത്. 37, 30 വയസ്സുള്ള ദമ്പതികളിലാണ് ഒരു പഠനം നടന്നത് അഞ്ചു വര്‍ഷക്കാലമായി മാതാപിതാക്കളാവാന്‍ ആഗ്രഹിക്കുന്നവരാണ് ഈ ദമ്പതികള്‍. വിവിധ ക്ലിനിക്കുകളില്‍ നിരവധി പരിശോധനകള്‍ നടത്തിയെങ്കിലും സന്താന ഭാഗ്യമുണ്ടായില്ല. ഭാര്യയ്ക്ക് യാതൊരു ശാരീരിക പ്രശ്‌നങ്ങളുമില്ലെങ്കിലും ഭര്‍ത്താവിന്റെ ബീജത്തിന് ശേഷിയില്ലെന്ന് വിദഗ്ദ പരിശോധനകള്‍ക്കൊടുവിലാണ് ബോധ്യപ്പെട്ടത്.

അതുപോലെ മറ്റൊരു ദമ്പതികളിലും നടത്തിയ പഠനത്തിലും സമാന റിപ്പോര്‍ട്ടാണ് ലഭിച്ചത്.  സിഗററ്റ് പുകവലി ഉപേക്ഷിക്കല്‍ തുടങ്ങിയ ജീവിതശൈലി പരിഷ്‌കരണത്തിനാണ് ഭര്‍ത്താവിന് ഡോക്ടര്‍ നല്‍കിയ നിര്‍ദേശം. ലാപ്‌ടോപ്പുകള്‍, ടാബുകള്‍, ഐപാഡുകള്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്നുള്ള വികിരണവും പുരുഷ വന്ധ്യതയ്ക്ക് കാരണമാവുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

 
Related News
� Infomagic - All Rights Reserved.