നെഹ്റ വിരമിക്കല്‍ പ്രഖ്യാപിച്ചു; അവസാന കളി സ്വന്തം നാട്ടുകാരുടെ മുന്നില്‍
October 12,2017 | 06:09:13 pm
Share this on

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ വെ​റ്റ​റ​ന്‍ പേ​സ​ര്‍ ആ​ശി​ഷ് നെ​ഹ്റ ക്രി​ക്ക​റ്റി​ല്‍​നി​ന്നു വി​ര​മി​ക്കു​ന്നു. ന​വം​ബ​ര്‍ ഒ​ന്നി​ന് ഹോം ​ഗ്രൗ​ണ്ടാ​യ ഫി​റോ​സ് ഷാ ​കോ​ട്ല​യി​ല്‍ ന​ട​ക്കു​ന്ന ന്യൂ​സി​ല​ന്‍​ഡു​മാ​യു​ള്ള ട്വ​ന്‍റി 20 മ​ത്സ​ര​ത്തോ​ടെ ക്രി​ക്ക​റ്റി​ല്‍​നി​ന്ന വി​ര​മി​ക്കു​മെ​ന്ന് നെ​ഹ്റ പ്ര​ഖ്യാ​പി​ച്ചു. ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ല്‍​നി​ന്നും ഐ​പി​എ​ലി​ല്‍​നി​ന്നും നെ​ഹ്റ വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 

ഇ​തി​നേ​ക്കാ​ള്‍ മി​ക​ച്ചൊ​രു അ​വ​സ​രം ഇ​നി ല​ഭി​ക്കി​ല്ല. സ്വ​ന്തം നാ​ട്ടു​കാ​രു​ടെ മു​ന്നി​ല്‍ ക​ളി അ​വ​സാ​നി​പ്പി​ക്കു​ക എ​ന്ന​ത് സ​ന്തോ​ഷ​മു​ള്ള കാ​ര്യ​മാ​ണ്. ക​രി​യ​റി​ല്‍ ക​ത്തി നി​ല്‍​ക്കു​മ്പോ​ള്‍ ത​ന്നെ വി​ര​മി​ക്ക​ണ​മെ​ന്ന​ത് എ​ന്‍റെ ആ​ഗ്ര​ഹ​മാ​യി​രു​ന്നു. എ​ന്തു​കൊ​ണ്ടു വി​ര​മി​ക്കു​ന്നി​ല്ല എ​ന്ന് ആ​ളു​ക​ള്‍ ചോ​ദി​ക്കു​മ്പോ​ഴ​ല്ല വി​ര​മി​ക്കേ​ണ്ട​ത്- വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടു​ള്ള പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ നെ​ഹ്റ പ​റ​ഞ്ഞു. ഭു​വ​നേ​ശ്വ​ര്‍ കു​മാ​റും ജ​സ്പ്രീ​ത് ബും​റ​യും ന​ന്നാ​യി ക​ളി​ക്കു​ന്നു​ണ്ടെ​ന്നും അ​തു​കൊ​ണ്ടു ത​ന്നെ ഇ​നി എ​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നും നെ​ഹ്റ വ്യ​ക്ത​മാ​ക്കി. 

1999ല്‍ ​മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദി​ന്‍റെ നാ​യ​ക​ത്വ​ത്തി​ന്‍ കീ​ഴി​ലാ​ണ് നെ​ഹ്റ ആ​ദ്യ​മാ​യി ഇ​ന്ത്യ​ന്‍ കു​പ്പാ​യം അ​ണി​യു​ന്ന​ത്. 17 ടെ​സ്റ്റു​ക​ളി​ലും 120 ഏ​ക​ദി​ന​ങ്ങ​ളി​ലും 26 ട്വ​ന്‍റി-20 ക​ളി​ലും നെ​ഹ്റ ഇ​ന്ത്യ​ക്കാ​യി ജേ​ഴ്സി​യ​ണി​ഞ്ഞു. 44 ടെ​സ്റ്റ് വി​ക്ക​റ്റു​ക​ളും 157 ഏ​ക​ദി​ന വി​ക്ക​റ്റു​ക​ളും 34 ട്വ​ന്‍റി-20 വി​ക്ക​റ്റു​ക​ളും നെ​ഹ്റ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

RELATED STORIES
� Infomagic - All Rights Reserved.