നെഹ്‌റു ട്രോഫി വള്ളംകളിയില്‍ ഗബ്രിയേല്‍ ചുണ്ടന്‍ ജലരാജാവ്
August 12,2017 | 08:08:20 pm

തിരുവനന്തപുരം: നെഹ്‌റു ട്രോഫി വള്ളംകളിമത്സരത്തില്‍ ഗബ്രിയേല്‍ ചുണ്ടന്‍ ജേതാവായി. എറണാകുളം തുരുത്തിപ്പുറം ബോട്ട്ക്ലബ്ബാണ്് തുഴയെറിഞ്ഞ് ഗബ്രിയേല്‍ ചുണ്ടനെ ഒന്നാമതെത്തിച്ചത്. ഗബ്രിയേല്‍ ചുണ്ടന്‍ ആദ്യമായാണ് നെഹ്‌റു ട്രോഫിക്കായി മത്സരിക്കുന്നത്.

എറണാകുളം തുത്തിക്കാട് ബോട്ട് ക്ലബ്ബ് തുഴഞ്ഞ ഗബ്രിയേല്‍ ചുണ്ടന്‍, ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവില്‍ ഫോട്ടോ ഫിനിഷിലൂടെയാണ് ജയിച്ചുകയറിയത്. യുബിസി കൈനകരി ബോട്ട് ക്ലബ്ബ് തുഴഞ്ഞ മഹാദേവിക്കാട് കാട്ടില്‍തെക്കേതില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി. കുമരകം വേമ്പനാട് ബോട്ട് ക്ലബ് തുഴഞ്ഞ പായിപ്പാട് മൂന്നാമതെത്തിയപ്പോള്‍, നിലവിലെ ചാംപ്യന്‍മാരായ കാരിച്ചാല്‍ ചുണ്ടന്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബാണ് കാരിച്ചാല്‍ ചുണ്ടനായി തുഴയെറിഞ്ഞത്.ഫൗള്‍ സ്റ്റാര്‍ട്ടു മൂലം മൂന്നാം ഹീറ്റ്‌സിലെ മല്‍സരം നാലു തവണ മുടങ്ങിയിരുന്നു. ഇതു ചില തര്‍ക്കങ്ങള്‍ക്കും വഴിവച്ചു. ഇതോടെ ഫൈനല്‍ മല്‍സരം ഏറെ വൈകിയാണ് നടന്നത്. ഫൈനല്‍ മല്‍സരം വൈകിയത് കാണികളുടെ പ്രതിഷേധത്തിനും കാരണമായി. അഞ്ച് ഹീറ്റ്‌സുകളിലായി മല്‍സരിച്ച 20 ചുണ്ടന്‍ വളളങ്ങളില്‍നിന്ന് മികച്ച സമയം കുറിച്ച നാലു വള്ളങ്ങളാണ് ഫൈനലിനു യോഗ്യത നേടിയത്.

RELATED STORIES
� Infomagic - All Rights Reserved.