പുതിയ ഹോണ്ട ജാസ്
May 13,2017 | 07:48:23 pm
Share this on

2013-ല്‍ നിരത്തിലെത്തിയ ഹോണ്ടയുടെ മുന്‍നിര ഹാച്ച്‌ബാക്ക് മോഡല്‍ ജാസിന്റെ (ഫിറ്റ്) മുഖം മിനുക്കിയെത്തുന്ന പതിപ്പ് അടുത്ത മാസം ജപ്പാനില്‍ അവതരിപ്പിക്കുകയാണ്. ഇതിന് മുന്നോടിയായി 2017 ജാസിന്റെ ചിത്രങ്ങള്‍ ഔദ്യോഗികമായി കമ്പനി പുറത്തുവിട്ടു. പുറംമോഡിയിലും അകത്തളത്തും രൂപത്തില്‍ മാത്രമാണ് ഇവന് മാറ്റമുള്ളത്, മെക്കാനിക്കല്‍ ഫീച്ചേര്‍സ് പഴയപടി തുടരും. രണ്ട് വര്‍ഷം മുമ്പ് ഇവിടെ കന്നി അങ്കം കുറിച്ച ജാസിന്റെ പുതു പതിപ്പ് അടുത്ത വര്‍ഷം രണ്ടാം പകുതിയോടെ മാത്രമേ ഇന്ത്യന്‍ തീരത്തെത്തു.

ഡിസൈന്‍ - പുതിയ സിവിക് സെഡാനില്‍ നല്‍കിയ അതേ ഡിസൈനിലുള്ള ഗ്രില്ലാണ് മുന്‍ഭാഗത്തെ പ്രധാന മാറ്റം. എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റിനൊപ്പം ഹെഡ്ലാംമ്പ് ക്ലസ്റ്ററിന് മൊത്തത്തില്‍ പുതിയ ലുക്ക് നല്‍കി. ഫ്രെണ്ട് ബംമ്പറും അഴിച്ചു പണിതിട്ടുണ്ട്. ഫോഗ് ലാംമ്പിന് ചുറ്റും വലിയ ബ്ലാക്ക് ക്ലാഡിങ് അപഹരിച്ചിട്ടുണ്ട്. റിയര്‍ വ്യൂ മിററും ബ്ലാക്ക് നിറത്തിലാണ്. പിന്‍ഭാഗത്ത് പുതിയ ഗ്രാഫിക്സ് ഡിസൈനിലാണ് എല്‍ഇഡി ടെയില്‍ ലാംമ്പ്. വശങ്ങളുടെ ഡിസൈനില്‍ അഴിച്ചു പണിക്ക് കമ്പനി മുതിര്‍ന്നിട്ടില്ല. അകത്തളത്തില്‍ അധികം മിനുക്ക് പണികള്‍ പ്രകടമല്ല. ഇരട്ട നിറത്തിലാണ് സീറ്റ് അപ്പ്ഹോള്‍സ്ട്രെ. ഇന്ത്യ സ്പെക്കില്‍ 7.0 ഇഞ്ച് ഡിജിപാഡ് ഇന്‍ഫോടെയ്മെന്റ് സിസ്റ്റം ഉള്‍പ്പെടുത്തിയേക്കും.

എഞ്ചിന്‍ - ആദ്യ തലമുറയുടെ അതേ എഞ്ചിന്‍ ശേഷിയാണ് ഇവനുള്ളത്. 1.2 ലിറ്റര്‍ i-VTEC പെട്രോള്‍ എഞ്ചിനും 1.5 ലിറ്റര്‍ i-VTEC ഡീസല്‍ എഞ്ചിനുമാണ് വാഹനത്തിന് കരുത്തേകുക. പെട്രോള്‍ എഞ്ചിന്‍ 89 ബിഎച്ച്‌പി കരുത്തും 110 എന്‍എം ടോര്‍ക്കുമേകുമ്പോള്‍ ഡീസല്‍ പതിപ്പ് 99 ബിഎച്ച്‌പി കരുത്തും 200 എന്‍എം ടോര്‍ക്കുമേകും. 1.3 ലിറ്റര്‍ i-VTEC പെട്രോള്‍, 1.5 ലിറ്റര്‍ i-VTEC + i-DCD പെട്രോള്‍-ഇലക്‌ട്രിക് ഹൈബ്രിഡ് പതിപ്പിലും ജപ്പാനില്‍ ജാസ് ലഭ്യമാകും. എന്നാല്‍ ഹൈബ്രിഡ് പതിപ്പ് ഇന്ത്യയിലെക്കെത്തില്ല. പെട്രോളിള്‍ 5 സ്പീഡ് മാനുവല്‍, സി.വി.ടി ട്രാന്‍സ്മിഷനാണ്. ഡീസല്‍ മോഡല്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലാണ് ലഭ്യമാകുക.

എതിരാളികള്‍ - ഇന്ത്യയില്‍ ഹ്യുണ്ടായി ഐ20, ഫോക്സ്വാഗണ്‍ പോളോ, മാരുതി സുസുക്കി ബലേനോ എന്നിവയാകും ഇവന്റെ എതിരാളികള്‍.

വില - പുതിയ ജാസിന്റെ വില സംബന്ധിച്ച വിവരങ്ങളൊന്നും ഔദ്യോഗികമായി കമ്പനി വ്യക്തമാക്കിയിട്ടില്ല. ഏകദേശം 6.5 ലക്ഷം മുതല്‍ 9 ലക്ഷം രൂപ വരെയാകും 2018 ജാസിന്റെ ഡല്‍ഹി എക്സ്ഷോറൂം വില.

RELATED STORIES
� Infomagic - All Rights Reserved.