വാര്‍ത്തകള്‍ കൂട്ടിക്കെട്ടി പെറ്റനാടിനെ ഒറ്റുകൊടുക്കുന്ന മലരന്‍ മറുനാടന്‍...
October 11,2017 | 12:05:50 pm
Share this on

പോപ്പുലര്‍ഫ്രണ്ട് നടത്തിയ റാലിയുമായി ബന്ധപ്പെട്ട വാര്‍ത്തയും ശ്രീകൃഷ്ണജയന്തി വാര്‍ത്തയും തമ്മില്‍ ബന്ധപ്പെടുത്തി വായനക്കാരില്‍ എന്ത് തരം വികാരമാണ് ചില ഓണ്‍ലൈനുകള്‍ സൃഷ്ടിക്കുന്നതെന്ന് ആശങ്കപ്പെടുകയാണ് മാധ്യമപ്രവര്‍ത്തകനായ എന്‍.പി ഷക്കീര്‍.അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ

''പോപ്പുലര്‍ ഫ്രണ്ട് മാര്‍ച്ചില്‍ പങ്കെടുത്ത ഒരു കുട്ടിയുടെ കാല്‍ പൊള്ളിയതായ ഒരു വാര്‍ത്ത തറനാടന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അടിസ്ഥാനപരമായി ആ വാര്‍ത്തയോട് ഒരു വായനക്കാരന്‍ എന്ന നിലയില്‍ ധാരാളം ചോദ്യങ്ങളുണ്ട്. അതവിടെ ഇരിക്കട്ടെ. ഞാന്‍ പറയുന്നത് മറ്റൊരു വിഷയമാണ്. നിങ്ങള്‍ ആ വാര്‍ത്തയുടെ തലക്കെട്ട് ശ്രദ്ധിച്ചിട്ടുണ്ടോ? ശ്രീകൃഷ്ണ ജയന്തിക്ക് ആലിലയില്‍ കുഞ്ഞിനെ കിടത്തിയപ്പോള്‍ ബഹളം വെച്ചവരാരും ഈ കുഞ്ഞിന്റെ കാലിലെ ഉണങ്ങാത്ത വ്രണം കാണുന്നില്ലേ.. എന്നു ചോദിച്ചാണ് വാര്‍ത്ത തുടങ്ങുന്നത്. ശരിക്കും ഈ പോപ്പുലര്‍ ഫ്രണ്ടിന്റെ റാലിയില്‍ പങ്കെടുത്ത കുട്ടിയുടെ കാല്‍ മുറിയുന്നതും ശ്രീകൃഷ്ണജയന്തിക്ക് ആലിലയില്‍ കുട്ടിയെ കിടത്തിയതും തമ്മില്‍ എന്താണ് ബന്ധം എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. രണ്ടും രണ്ട് സംഭവങ്ങള്‍. വിശദാംശങ്ങള്‍ ശരിയാണെങ്കില്‍ ഓണ്‍ലൈന്‍ വാര്‍ത്താ മൂല്യമുള്ളവ. എന്നാല്‍ ശ്രീകൃഷ്ണ ജയന്തിയുമായി കൂട്ടിക്കെട്ടി അതുകണ്ടവരാരും ഇതു കാണുന്നില്ലേ എന്നൊക്കെ ചോദിക്കുമ്പോള്‍ ഏതു തരം വികാരമാണ് വായനക്കാരില്‍ ഈ പരനാറികള്‍ ഇളക്കിവിടാന്‍ ശ്രമിക്കുന്നത് എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. കേരളത്തില്‍ മതസൗഹാര്‍ദത്തിന് ഭംഗം വരുത്തുന്നവര്‍ അമിട്ടും ഭോഗിയും ആടും സുഡാപ്പിയും കൃഡാപ്പിയും മാത്രമല്ല, പത്ത് പേജ് വ്യൂവിനും അതുവഴിയുള്ള പരസ്യ വരുമാനത്തിനും വേണ്ടി പെറ്റനാടിനെ ഒറ്റുകൊടുക്കുന്ന മലരന്‍ മറുനാടനും കൂടിയാണ്. തന്റെയൊക്കെ പേരു പറഞ്ഞാല്‍ നാക്ക് ചെത്തി ഹാര്‍പ്പിക്കില്‍ കഴുകിയെടുക്കേണ്ടി വരുമല്ലോ ഷാജാ..
Shajan Skariah
Shamseer
Kiran Thomas
Baiju Swamy
Vaheed Saman''

പോപ്പുലർ ഫ്രണ്ട് മാർച്ചിൽ പങ്കെടുത്ത ഒരു കുട്ടിയുടെ കാൽ പൊള്ളിയതായ ഒരു വാർത്ത തറനാടൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അടിസ്ഥാനപ...

Posted by NP Shakeer on Monday, 9 October 2017

 

RELATED STORIES
� Infomagic - All Rights Reserved.