ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കേരളത്തില്‍; മദ്യനിരോധനത്തില്‍ കെസിബിസിയുമായി ചര്‍ച്ച നടത്തി
April 21,2017 | 04:12:40 pm
Share this on

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കേരളത്തിലെത്തി. കെ​​സി​​ബി​​സി മ​​ദ്യ​​വി​​രു​​ദ്ധ​​സ​​മി​​തി 18-ാം സം​​സ്ഥാ​​ന​​സ​​മ്മേ​​ള​​നത്തില്‍ പങ്കെടുക്കുന്നതിനാണ് സന്ദര്‍ശനം.

വെള്ളിയാഴ്ച ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ​​ഭ​​ര​​ണ​​ങ്ങാ​​നം അ​​ൽ​​ഫോ​​ൻ​​സാ റെ​​സി​​ഡ​​ൻ​​ഷ്യൽ സ്കൂ​​ൾ ഗ്രൗ​​ണ്ടി​​ൽ ന​​ട​​ക്കുന്ന പൊ​​തു​​സ​​മ്മേ​​ള​​നം നി​​തീ​​ഷ് കു​​മാ​​ർ ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച് ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ക്കും. മു​​ൻ നി​​യ​​മ​​സ​​ഭ സ്പീ​​ക്ക​​ർ വി.​​എം. സു​​ധീ​​ര​​ൻ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.

മദ്യനിരോധനം സംബന്ധിച്ചു മുഖ്യമന്ത്രി നിതീഷ് കുമാറുമാര്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തിലുള്ള ബിഷപ്പുമാരുമായി ചര്‍ച്ച നടത്തി. മദ്യനിരോധനത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കുന്നതായി ചര്‍ച്ചയില്‍ കര്‍ദിനാള്‍ നിതീഷ് കുമാറിനോട് പറഞ്ഞു. ചര്‍ച്ചയ്ക്ക് ശേഷം അല്‍ഫോന്‍സാമ്മയുടെ ഖബറിടത്തില്‍ നിതീഷ് കുമാര്‍ പുഷ്പാര്‍ച്ചന നടത്തി.

RELATED STORIES
� Infomagic - All Rights Reserved.