കുട്ടികളോടുള്ള ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ സംവിധായകന്‍ ജൂഡ് ആന്റണി ഒരുക്കിയ ഹ്രസ്വ ചിത്രം പുറത്തിറങ്ങി.
April 21,2017 | 11:58:07 am
Share this on

കുട്ടികളോടുള്ള ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ സംവിധായകന്‍ ജൂഡ് ആന്റണി ഒരുക്കിയ ഹ്രസ്വ ചിത്രം പുറത്തിറങ്ങി , ജൂഡ് തന്നെയാണ് ‘നോ, ഗോ, ടെല്‍’ എന്ന പേരിലുള്ള ചിത്രം പുറത്തിറങ്ങിയ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. നടന്‍ നിവിന്‍പോളിയുമായി ചേര്‍ന്നാണ് ജൂഡിന്റെ ഹ്രസ്വചിത്രം ഒരുക്കിയത്. ഒരു പാര്‍ക്കില്‍ ഇരുന്ന് കൊണ്ട് നിവിന്‍ പോളിയും കുട്ടികളും തമ്മില്‍ സംസാരിക്കുന്നതാണ് ചിത്രത്തിലുള്ളത്. തുറന്ന് പറയാന്‍ മടിക്കുന്ന പല കാര്യങ്ങളും കുട്ടികളോട് സംസാരിക്കാന്‍ ഈ വീഡിയോ സഹായിക്കുമെന്ന പ്രത്യാശ ജൂഡ് ആന്റണി ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു.

വീഡിയോയ്ക്ക് വേണ്ടി പ്രതിഫലമില്ലാതെ പൂര്‍ണ്ണ മനസോടെ പ്രവര്‍ത്തിച്ച നിവിന്‍ പോളിയോടുള്ള കടപ്പാടും ജൂഡ് പോസ്റ്റിലൂടെ അറിയിച്ചു. നാം ജീവിക്കുന്ന സമൂഹത്തോട് പ്രതിബദ്ധത ഉണ്ടാകുമ്പോഴാണ് നമ്മള്‍ യഥാര്‍ത്ഥ സൂപ്പര്‍താരങ്ങളാകുന്നതെന്നും ജൂഡ് പറഞ്ഞു. ഛായാഗ്രഹണം, സംഗീതം, ചിത്രസംയോജനം, ശബ്ദം എന്നിവ കൈകാര്യം ചെയ്തവരും പ്രതിഫലം വാങ്ങാതെയാണ് ചിത്രത്തിനായി പ്രവര്‍ത്തിച്ചത്. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ പാര്‍ക്കില്‍ വെച്ചാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. ബോധിനി എന്ന സംഘടനയുടെ പിന്തുണയോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സംഘടനയ്ക്കും ബാലാവകാശ കമ്മീഷനിലെ ശോഭ കോശി, മന്ത്രി ശൈലജ ടീച്ചര്‍ എന്നിവരോടും ജൂഡ് നന്ദി പറഞ്ഞു.

 

 ജൂഡ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

Child Sexual abuse എന്നത് അതി ഭീകരമാം വിധം രൂക്ഷമായിക്കൊണ്ടിരികുന്ന ഒരു പ്രശ്നമാണ്. അപരിചിതരെന്നോ ബന്ധുവെന്നോ വ്യത്യാസമി...

Posted by Jude Anthany Joseph on Thursday, April 20, 2017

RELATED STORIES
� Infomagic - All Rights Reserved.