നോക്കിയയുടെ 3310 എത്തി
May 18,2017 | 07:48:38 am
Share this on

കാത്തിരിപ്പിന് അവസാനം കുറിച്ച്‌ നോക്കിയയുടെ ജനപ്രിയ മോഡലായിരുന്ന 3310 തിരിച്ചെത്തി. അതും 3,310 രൂപയ്ക്ക്. 2000ത്തില്‍ ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ വിപണിയില്‍ തിളങ്ങിയ 3310ന്റെ തിരിച്ചു വരവ് വാര്‍ത്ത അറിഞ്ഞതു മുതല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു നോക്കിയ ആരാധകര്‍. ടുജി മോഡലായ ഫോണ്‍ നാലു ആകര്‍ഷകമായ നിറങ്ങളിലാണ് പുറത്തിറക്കിയത്. ഇന്നു മുതല്‍ ഫോണ്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലൂടെ വില്‍പന ആരംഭിക്കും. എന്നാല്‍ ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ വില്‍പ്പന ആരംഭിച്ചിട്ടില്ല.

മികച്ച ബാറ്ററി ബാക്കപ്പ്,പാ ഗെയിം,ആകര്‍ഷകമായ വശ്യത എന്നീ പുതിയ സവിശേഷതകളുമായാണ് 3310 ഇറങ്ങുന്നത്. ചുവപ്പ്,മഞ്ഞ,ഇളം നീല,ചാര നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാകുക.
മൈക്രോ യു.എസ്.ബി ചാര്‍ജര്‍,നോക്കിയ സ്ലാം ടെക്നോളജിയോടുകൂടെ ബ്ലൂടൂത്ത് 3.0,16 എം.ബി സ്റ്റോറേജ്, എല്‍.ഇ.ഡി ഫ്ളാഷോടുകൂടിയ 2 മെഗാപിക്സല്‍ ക്യാമറ, 1200 എം.എ.എച്ച്‌ ബാറ്ററി എന്നിവയെല്ലാം ഫോണിന്‍റെ പ്രത്യേകതകളാണ്.

RELATED STORIES
� Infomagic - All Rights Reserved.