നോക്കിയ 6 (2018) ഒന്നിലധികം മോഡലുകള്‍ പുറത്തിറക്കാനൊരുങ്ങുന്നു
January 02,2018 | 10:20:13 am
Share this on

നോക്കിയ 6-ന്‍റെ രണ്ടാംതലമുറ ഫോണുകള്‍ പുറത്തിറക്കാനുള്ള പദ്ധതികളുമായി HMD മുന്നോട്ടുപോകുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു.  നോക്കിയ 6 (2018) എന്ന് പേരിട്ടിരിക്കുന്ന ഈ ഫോണിന്റെ രണ്ട് വ്യത്യസ്ത മോഡലുകളെങ്കിലും വിപണിയിലെത്തുമെന്നാണ് ഏറ്റവുമൊടുവില്‍ ലഭിക്കുന്ന സൂചനകള്‍..  ഒന്നാമത്തെ മോഡല്‍ TENAA-യുടെ സൈറ്റില്‍ രണ്ടാഴ്ച മുമ്ബ് പ്രദര്‍ശിപ്പിച്ചിരുന്നു.

എന്നാല്‍ ഇതിന്‍റെ മറ്റ് സവിശേഷതകള്‍ ഇതോടൊപ്പം ഉണ്ടായിരുന്നില്ല. രണ്ടാമത്തെ മോഡല്‍ ദിവസങ്ങള്‍ക്ക് മുമ്ബാണ് TENAA-യില്‍ അവതരിച്ചത്. നോക്കിയ 6 (2018)-നെ ആകര്‍ഷകമാക്കുന്ന എല്ലാ വിവരങ്ങളും ഫോണിനൊപ്പം നല്‍കിയിട്ടുണ്ട്.

ഇതില്‍ നിന്ന് മനസ്സിലാകുന്നത്, ഈ മോഡലുകള്‍ തമ്മിലുള്ള പ്രധാന വ്യത്യസാം ഡിസ്പ്ലേയിലാണ്. ആദ്യ മോഡലില്‍ 18:9 ഡിസ്പ്ലേയും രണ്ടാമത്തേതില്‍ 16:9 ഡിസ്പ്ലേയുമാണ്.

16:9 ആസ്പെക്‌ട് അനുപാതവും 1920X1080 റെസല്യൂഷനുമുള്ള 5.5 ഇഞ്ച് ഫുള്‍ HD ഡിസ്പ്ലേ. ഒക്ടാകോര്‍ ക്വാല്‍കോം പ്രോസ്സസറാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ ചിപ്സെറ്റിന്‍റെ പേര് ഇപ്പോഴും ഒരു നിഗൂഢതയായി തുടരുന്നു. ഇത് സ്നാപ്ഡ്രാഗണ്‍ 630 അല്ലെങ്കില്‍ 660 ആകാനാണ് സാധ്യത.

4GB റാമോട് കൂടിയ ഫോണിന്റെ ഇന്‍റേണല്‍ മെമ്മറി 32 GB അല്ലെങ്കില്‍ 64 GB ആയിരിക്കും. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച്‌ മെമ്മറി വര്‍ദ്ധിപ്പിക്കാനും കഴിയും. ഇനി ക്യാമറയുടെ കാര്യം നോക്കാം. പിന്‍വശത്തെ പ്രൈമറി ക്യാമറ 16 MP ആണ്.

സെല്‍ഫിക്കും വീഡിയോ കോളുകള്‍ക്കുമായി മുന്നില്‍ 8MP ക്യാമറയുണ്ട്. 3000 mAh ബാറ്ററി, ആന്‍ഡ്രോയ്ഡ് നൗഗട്ട് 7.1.1 എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍. വിപണിയിലെത്തുന്നതിന് മുമ്പ് കമ്പനി ഓപ്പറേറ്റിംഗ് സിസ്റ്റം അപ്ഗ്രേഡ് ചെയ്യുമെന്ന് പറയുന്നു. 2018 ജനുവരിയില്‍ നോക്കിയയുടെ ഈ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

RELATED STORIES
� Infomagic - All Rights Reserved.