നോക്കിയയുടെ പുതിയ സ്മാര്‍ട്ട് ഫോണുകള്‍
July 17,2017 | 10:38:09 am
Share this on

സ്മാര്‍ട്ട്‌ഫോണ്‍ നോക്കിയ ബ്രാന്‍ഡില്‍ നിന്നും നാല് പുതിയ ഫോണുകളാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. നോക്കിയ2, നോക്കിയ 7, നോക്കിയ 8, നോക്കിയ 9. എല്ലാ ഫോണുകളും ഈ വര്‍ഷം തന്നെ ഉണ്ടാവുമോ എന്ന് വ്യക്തമല്ല. എങ്കിലും ചിലതെങ്കിലും ഈ വര്‍ഷം അവസാനത്തോടെ ഉണ്ടാവുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഫോണിന്‍റെ റിലീസുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ വിവരങ്ങളൊന്നും തന്നെ ഇതുവരെയില്ലെങ്കിലും ഫോണുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് നോക്കിയ 9ല്‍ ഐറിസ് സ്‌കാനര്‍, നോക്കിയ ഓസോ ഓഡിയോ സൗണ്ട് സിസ്റ്റം എന്നിവയുണ്ടാവും. ആന്‍ഡ്രോയിഡ് ന്യൂഗട്ട് 7.1.2 ഓഎസില്‍ പ്രവര്‍ത്തിക്കുന്ന നോക്കിയ 9ല്‍ 5.5 ഇഞ്ച് ക്വാഡ് ഹൈ ഡെഫനിഷന്‍ ഓഎല്‍ഇഡി ഡിസ്‌പ്ലേ ആയിരിക്കും ഉണ്ടാവുക.

കൂടാതെ നോക്കിയയുടെ പുതിയ ഫോണുകളുടെ പ്രൊസസറുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതനുസരിച്ച് നോക്കിയ 7ല്‍ സ്‌നാപ്ഡ്രാഗണ്‍, 630 പ്രൊസസര്‍, നോക്കിയ 8ലും നോക്കിയ 9ലും യഥാക്രമം സ്‌നാപ് ഡ്രാഗണ്‍ 660 പ്രൊസസര്‍, സ്‌നാപ്ഡ്രാഗണ്‍ 835 പ്രൊസസര്‍ എന്നിവയാണുണ്ടാവുക. 

RELATED STORIES
� Infomagic - All Rights Reserved.