ബാ​​ങ്കി​​ങ് മേ​​ഖ​​ല​​യി​​ല്‍ പ​​ലി​​ശ കു​​റ​​യു​​ന്നു
November 06,2017 | 01:53:46 pm
Share this on

ഭ​​വ​​ന വാ​​യ്പാ നി​​ര​​ക്ക് കു​​റ​​ച്ചു​​കൊ​​ണ്ടു​​ള്ള എ​​സ്ബി​​ഐ​യു​​ടെ തീ​​രു​​മാ​​നം ബാ​​ങ്കി​​ങ് മേ​​ഖ​​ല​​യി​​ല്‍ പു​​തി​​യ ത​​രം​​ഗ​​ത്തി​​ന് തു​​ട​​ക്ക​​മാ​​യേ​​ക്കു​​മെ​​ന്ന് സാ​​മ്പ​​ത്തി​​ക വി​​ദ​​ഗ്ധ​​ര്‍. കാ​​ര്‍ഷി​​ക മേ​​ഖ​​ല​​യി​​ലെ ലോ​​ണു​​ക​​ളി​​ല്‍ ക​​ഴി​​ഞ്ഞ സാമ്പ​​ത്തി​​ക വ​​ര്‍ഷ​​ത്തെ​​യ​​ത്ര നേ​​ട്ടം കൈ​​വ​​രി​​ക്കാ​​ന്‍ സാ​​ധി​​ക്കാ​​തി​​രു​​ന്ന​​തി​​നെ​​ത്തു​​ട​​ര്‍ന്നാ​​ണ് വാ​​യ്പാ മേ​​ഖ​​ല​​യി​​ലേ​​ക്ക് ബാ​​ങ്കു​​ക​​ളു​​ടെ ശ്ര​​ദ്ധ​​തി​​രി​​ഞ്ഞ​​ത്.
കേ​​ന്ദ്ര​​സ​​ര്‍ക്കാ​​ര്‍ ന​​ല്‍കു​​ന്ന ആ​​നു​​കൂ​​ല്യ​​ങ്ങ​​ള്‍ ല​​ഭി​​ക്കു​​ന്ന​​തി​​നാ​​ല്‍ ഇ​​ട​​ത്ത​​ര​​ക്കാ​​ര്‍ വ​​രെ കൂ​​ടു​​ത​​ല്‍ നി​​ക്ഷേ​​പം റി​​യ​​ല്‍ എ​​സ്റ്റേ​​റ്റ് മേ​​ഖ​​ല​​യി​​ല്‍ ന​​ട​​ത്താ​​നു​​ള്ള സാ​​ധ്യ​​ത​യു​ണ്ട്. നോ​​ണ്‍ ബാ​​ങ്കി​​ങ് ഫി​​നാ​​ഷ്യ​​ല്‍ സ്ഥാ​​പ​​ന​​ങ്ങ​​ള്‍ വ​​രെ ഇ​​ത് ല​​ക്ഷ്യ​​മി​​ട്ട് വി​​വി​​ധ പ​​ദ്ധ​​തി​​ക​​ളു​​മാ​​യി രം​​ഗ​​ത്തു​​വ​​ന്നി​​രു​​ന്നു. ഇ​​തി​​നെ​ത്തു​​ട​​ര്‍ന്ന് കു​​റ​​ച്ചു​​കാ​​ലം മു​​മ്പ് ബാ​​ങ്കു​​ക​​ള്‍ പ​​ലി​​ശ നി​​ര​​ക്കി​​ല്‍ നേ​​രി​​യ ആ​​നു​​കൂ​ല്യ​​ങ്ങ​​ള്‍ ന​​ല്‍കി​​യി​​രു​​ന്നു.

ഓ​​ട്ടൊ​മൊ​​ബൈ​​ല്‍ മേ​​ഖ​​ല​​യി​​ലെ പു​​തി​​യ സാ​​ഹ​​ച​​ര്യ​​ങ്ങ​​ളും ബാ​​ങ്കു​​ക​​ള്‍ അ​​തീ​​വ ശ്ര​​ദ്ധ​​യോ​​ടെ​​യാ​​ണ് വീ​​ക്ഷി​​ക്കു​​ന്ന​​ത്. മാ​​ന്ദ്യ​​കാ​​ല​​ത്ത് പൊ​​തു​​മേ​​ഖ​​ല ബാ​​ങ്കു​​ക​​ള്‍ പി​​ന്നാ​​ക്കം പോ​​യ​​പ്പോ​​ള്‍ സ്വ​​കാ​​ര്യ​​ധ​​ന​​കാ​​ര്യ സ്ഥാ​​പ​​ന​​ങ്ങ​​ള്‍ ഈ ​​രം​​ഗ​​ത്ത് മേ​​ധാ​​വി​​ത്വം നേ​​ടി​​യി​​രു​​ന്നു. ഇ​​ത് മ​​റി​​ക​​ട​​ന്ന് വ​​ള​​ര്‍ച്ച നേ​​ടു​​ന്ന​​തി​​നാ​​യി​​ട്ടാ​​ണ് പു​​തി​​യ ഇ​​ള​​വു​​ക​​ള്‍. ഇ​​ന്ന​​ലെ എ​​സ്ബി​​ഐ ഭ​​വ​​ന​​വാ​​ഹ​​ന വാ​​യ്പ അ​​ഞ്ചു ബി​​പി​​എ​​സാ​​ണ് കു​​റ​​ച്ച​​ത്. ഭ​​വ​​ന വാ​​യ്പ അ​​ഞ്ചു ബി​​പി​​എ​​സ് കു​​റ​​ച്ച​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ വാ​​ര്‍ഷി​​ക പ​​ലി​​ശ നി​​ര​​ക്ക് 8.30 ശ​​ത​​മാ​​ന​​മാ​​കും. അ​​തു​​പോ​​ലെ ത​​ന്നെ വാ​​ര്‍ഷി​​ക വാ​​ഹ​​ന വാ​​യ്പ പ​​ലി​​ശ 8.70 ശ​​ത​​മാ​​ന​​വും ആ​​കും. നി​​ല​​വി​​ല്‍ ഇ​​ത് 8.75 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു. ഈ ​​ഇ​​ള​​വു​​ക​​ളോ​​ടെ വി​​പ​​ണി​​യി​​ല്‍ ഏ​​റ്റ​​വും കു​​റ​​ഞ്ഞ വാ​​യ്പ നി​​ര​​ക്കാ​​ണ് എ​​സ്ബി​​ഐ വാ​​ഗ്ദാ​​നം ചെ​​യ്യു​​ന്ന​​ത്. അ​ടു​ത്ത ദി​​വ​​സ​​ങ്ങ​​ളി​​ല്‍ കൂ​​ടു​​ത​​ല്‍ ബാ​​ങ്കു​​ക​​ള്‍ പു​​തി​​യ പ​​ദ്ധ​​തി പ്ര​​ഖ്യാ​​പ​​ന​​ങ്ങ​​ളു​​മാ​​യി രം​​ഗ​​ത്തു​​വ​​രു​​മെ​​ന്നാ​​ണ് മാ​​ര്‍ക്ക​​റ്റ് ന​​ല്‍കു​​ന്ന സൂ​​ച​​ന. ആ​​നൂ​​കൂ​​ല്യ​​ങ്ങ​​ള്‍ ഉ​​പ​​ഭോ​​ക്താ​​ക്ക​​ള്‍ക്ക് കൈ​​മാ​​റു​​ന്ന​​തി​​ല്‍ എ​​സ്ബി​​ഐ എ​​ന്നും മു​​ന്നി​​ലു​​ണ്ടെ​​ന്നും പു​​തി​​യ ഇ​​ള​​വു​​ക​​ളോ​​ടെ വി​​പ​​ണി​​യി​​ലെ ഏ​​റ്റ​​വും കു​​റ​​ഞ്ഞ നി​​ര​​ക്കാ​​ണ് ബാ​​ങ്ക് വാ​​ഗ്ദാ​​നം ചെ​​യ്യു​​ന്ന​​തെ​​ന്നും കു​​റ​​ഞ്ഞ നി​​ര​​ക്കും ശ​​ക്ത​​മാ​​യ നെ​റ്റ്​വ​ര്‍​ക്കും കൂ​​ടു​​ത​​ല്‍ വാ​​യ്പ ഉ​​പ​​ഭോ​​ക്താ​​ക്ക​​ളെ ആ​​ക​​ര്‍ഷി​​ക്കു​​മെ​​ന്നും എ​​സ്ബി​​ഐ റീ​​ട്ടെ​​യ്​​ല്‍, ഡി​​ജി​​റ്റ​​ല്‍ ബാ​​ങ്കി​​ങ് എം​​ഡി പി.​​കെ. ഗു​​പ്ത പ​​റ​​ഞ്ഞു. യോ​​ഗ്യ​​രാ​​യ പ്ര​​തി​​മാ​​സ വ​​രു​​മാ​​ന​​ക്കാ​​ര്‍ക്ക് 30 ല​​ക്ഷം വ​​രെ​​യു​​ള്ള വാ​​യ്പ​​ക​​ള്‍ക്ക് വാ​​ര്‍ഷി​​ക പ​​ലി​​ശ 8.30 ശ​​ത​​മാ​​ന​​മാ​​യി​​രി​​ക്കും. 8.30 ശ​​ത​​മാ​​നം നി​​ര​​ക്കി​​നു മേ​​ലെ വ​​രു​​ന്ന​​വ​​ര്‍ക്ക് പ്ര​​ധാ​​ന​​മ​​ന്ത്രി ആ​​വാ​​സ് യോ​​ജ​​ന സ്കീ​​മി​​ലു​​ള്ള 2.67 ല​​ക്ഷം രൂ​​പ​​യു​​ടെ സ​​ബ്സി​​ഡി​​യും ല​​ഭി​​ക്കും. കാ​​ര്‍ വാ​​യ്പ എ​​ടു​​ക്കു​​ന്ന​​വ​​ര്‍ക്ക് പ​​ലി​​ശ 8.70- 9.20 ശ​​ത​​മാ​​ന​​ത്തി​​നു​​മി​​ട​​യി​​ലാ​​യി​​രി​​ക്കും. നേ​​ര​​ത്തെ ഇ​​ത് 8.75- 9.25 ശ​​ത​​മാ​​ന​​ത്തി​​നി​​ട​​യി​​ലാ​​യി​​രു​​ന്നു. കൃ​​ത്യ​​മാ​​യ നി​​ര​​ക്ക് വാ​​യ്പ തു​​ക​​യെ​​യും വാ​​യ്പ​​ക്കാ​​ര​​ന്‍റെ ക്രെ​​ഡി​​റ്റ് സ്കോ​​റി​​നെ​​യും ആ​​ശ്ര​​യി​​ച്ചി​​രി​​ക്കും.

RELATED STORIES
� Infomagic - All Rights Reserved.