നഴ്‌സുമാരുടെ സമരത്തിന് ഇടതുമുന്നണിയുടെ പിന്തുണ
July 17,2017 | 03:38:05 pm
Share this on

തിരുവനന്തപുരം: ശമ്പള വര്‍ദ്ധനവിനെ ചൊല്ലി നഴ്‌സുമാര്‍ നടത്തുന്ന സമരത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് ഇടതുമുന്നണി. ശമ്പളം വര്‍ധിപ്പിക്കണമെന്ന നഴ്‌സുമാരുടെ ആവശ്യം ന്യായമാണെന്ന് ഇടത് മുന്നണി യോഗം നിലപാടെടുത്തു. സമരം വ്യാഴാഴ്ചയോടെ പരിഹരിക്കനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
അതിനായി വ്യാഴാഴ്ച്ച ആശുപത്രി മാനേജ്‌മെന്റുകളുടെയും നഴ്‌സിങ് സംഘടനകളുടെയും പ്രതിനിധികളെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ശമ്പള പരിഷ്‌കരണം സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് നടപ്പാക്കണമെന്നും അടിസ്ഥാന ശമ്പളം 20,000 ആക്കണമെന്നുമുള്ള ഉറച്ച നിലപാടിലാണ് നേഴ്‌സുമാര്‍.

RELATED STORIES
� Infomagic - All Rights Reserved.