നഴ്‌സുമാരുടെ സമരം:സര്‍ക്കാരിന് ഇനിയൊന്നും ചെയ്യാനില്ലെന്ന് ആരോഗ്യമന്ത്രി...17 മുതല്‍ വീണ്ടും സമരം...
July 13,2017 | 12:40:32 pm
Share this on

സര്‍ക്കാര്‍ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുമായി നടത്തിയ ചര്‍ച്ചയില്‍ ജീവനക്കാരുടെ ശരാശരി ശമ്പളം 20,806 രൂപയായി വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചയിലെ വ്യവസ്ഥതകള്‍ അംഗീകരിക്കില്ലെന്ന് സമരം ചെയ്യുന്ന നഴ്‌സുമാരുടെ സംഘടനയുടെ പ്രതിനിധികള്‍ അറിയിച്ചിരുന്നു. ഈ മാസം 17 മുതല്‍ നഴ്‌സുമാര്‍ സമ്പുര്‍ണ പണിമുടക്ക് നഴ്‌സുമാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മിനിമം വേജസ് കമ്മിറ്റി നിശ്ചയിച്ച വേതന വര്‍ധന അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് നഴ്‌സുമാരുടെ സംഘടനകളുടെ നിലപാട്.

അതേ സമയം സ്വാകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരത്തില്‍ സര്‍ക്കാരിന് ഇനിയൊന്നും ചെയ്യാനില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. സമരത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടുവെന്നും കഴിയന്നതെല്ലാം ചെയ്തുവെന്നും കെ.കെ ശൈലജ പറഞ്ഞു. സര്‍ക്കാര്‍ ഇടപെട്ട് മിനിമം വേതനം നിശ്ചയിച്ചിട്ടും നഴ്‌സുമാര്‍ സമരത്തില്‍ നിന്നും പിന്മാറുന്നില്ലെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.
സുപ്രീം കോടതി നിശ്ചയിച്ച 20,000 രൂപ അടിസ്ഥാന ശമ്പളം നല്‍കാമെന്ന അറിയിച്ചിട്ടുള്ള മാനേജ്‌മെന്റുകള്‍ക്ക് കീഴിലുള്ള ആശുപത്രികളെ പണിമുടക്കില്‍ നിന്നും ഒഴിവാക്കുമെന്നും യുഎന്‍എ അറിയിച്ചിട്ടുണ്ട്. 16ാം തീയതി വരെയാണ് മാനേജ്‌മെന്റുകള്‍ക്ക് സമയം അനുവദിച്ചിട്ടുള്ളത്. അതിന് മുമ്പായി 20,000 രൂപ ശമ്പളം പ്രഖ്യാപിക്കുന്ന ആശുപത്രികളെ സമരത്തില്‍ നിന്നും ഒഴിവാക്കും.
പണിമുടക്ക് നോട്ടീസ് നല്‍കിയതിന് പിന്നാലെ ചില ആശുപത്രികള്‍ ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെന്നും ജാസ്മിന്‍ ഷാ പറഞ്ഞു.

 

RELATED STORIES
� Infomagic - All Rights Reserved.