തേനി ജില്ലയിലെ ന്യൂട്രിനോ പരീക്ഷണത്തിന് അനുമതിയില്ല
March 20,2017 | 05:27:08 pm
Share this on

ചെന്നൈ: ന്യൂട്രിനോ പരീക്ഷണത്തിന് അനുമതി നിഷേധിച്ച് ഹരിത ട്രൈബ്യൂണല്‍. കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ ന്യൂട്രിനോ പരീക്ഷണത്തിനുള്ള അനുമതിയാണ് ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ച് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. ജസ്റ്റിസ് പി ജ്യോതിമണി അധ്യക്ഷനായ ബെഞ്ചാണ് പാരിസ്ഥിതിക അനുമതി റദ്ദാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

തേനി ജില്ലയില്‍ കേരള തമിഴ്‌നാട് അതിര്‍ത്തിയിലാണ് ന്യൂട്രിനോ പരീക്ഷണം നടത്താന്‍ അനുമതി തേടിയിരുന്നത്.കേന്ദ്രസര്‍ക്കാരിന്റെയും അമേരിക്കയിലെ ഫെര്‍മി ലാബിന്റെയും സഹകരണത്തോടെ ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട 50ാളം ശാസ്ത്രജ്ഞരാണ് പഠനത്തില്‍ പങ്കെടുത്തിരുന്നത്‌

RELATED STORIES
� Infomagic - All Rights Reserved.