അടുക്കളത്തോട്ടത്തില്‍ വെണ്ട നടാം
January 10,2018 | 10:03:25 am

വെണ്ടകൃഷിക്ക് ഏററവും അനുയോജ്യമായ കാലാവസ്ഥയാണ് കേരളത്തിലുള്ളത്. ഒക്ടോബര്‍ - നവംബര്‍, ഫെബ്രുവരി -മാര്‍ച്ച് , ജൂണ്‍ - ജൂലയ് എന്നീ സമയങ്ങളില്‍ വെണ്ട കൃഷി ആരംഭിക്കാവുന്നതാണ്. നടാനുള്ള സ്ഥലം നന്നായി കിളച്ചശേഷം അമ്ലത്തം ക്രമീകരിക്കാന്‍ അല്പ്പം കുമ്മായം ഇട്ടുകൊടുക്കണം. അടിവളമായി ചാണകപ്പൊടിയും നല്കണം. അല്പ്പം ഉയരത്തില്‍ വാരമെടുത്തു ഒരുരാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത വിത്തുകള്‍ മണ്ണില്‍ നേരിട്ട്നടാവുന്നതാണ്.

വിത്ത് നടുമ്പോള്‍ വരികള്‍ തമ്മില്‍ 60 Cm ഉം ചെടികള്‍ തമ്മില്‍ 45 Cm ഉംഅകലം വേണം.കപ്പലണ്ടി പിണ്ണാക്ക്, എല്ലുപൊടി, ചാരം എന്നിവ കൂട്ടിച്ചേര്‍ത്ത മിശ്രിതം ചെടിക്ക് നല്കാവുന്നതാണ്. വളം നല്കുന്നതിന് മുന്‍പ്ചെടിയും മണ്ണും നനയ്‌ക്കേണ്ടതാണ്. വേപ്പിന്‍ കുരു കഷായം കീടനാശിനിയായി ഉപയോഗിക്കാം. .ആര്‍ക്ക അനാമിക, കിരണ്‍, അരുണ, സുസ്ഥിര എന്നിവയാണ് കേരളത്തില്‍ കൃഷിചെയ്യുന്ന പ്രധാനയിനങ്ങള്‍.

RELATED STORIES
Brands & Business
� Infomagic - All Rights Reserved.