കര്‍ണാടകയില്‍ 14.8 കോ​ടി രൂ​പ​യു​ടെ അ​സാ​ധു നോ​ട്ടു​ക​ൾ പിടിച്ചെടുത്തു
April 15,2017 | 06:48:14 am
Share this on

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ മു​ൻ കൗ​ൺ​സി​ല​റു​ടെ വീ​ട്ടി​ൽനിന്ന് 14.8 കോ​ടി രൂ​പ​യു​ടെ അ​സാ​ധു നോ​ട്ടു​ക​ൾ കണ്ടെടുത്തു. ബം​ഗ​ളൂ​രു ശ്രീ​രാ​മ​പു​ര​യി​ല്‍ റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സു​കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേസില്‍ നടത്തിയ റെയ്ഡിലാണ് നോട്ടുകള്‍ പിടിച്ചെടുത്തത്.

കൗ​ൺ​സി​ല​ർ നാ​ഗ​രാ​ജ​യു​ടെ വീ​ട്ടി​ല്‍​നി​ന്നാ​ണ് പ​ണം പി​ടി​ച്ചെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ എ​ൻ.​ഉ​മേ​ഷ് എ​ന്ന ബി​സി​ന​സു​കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്. എ​ന്നാ​ൽ റെ​യ്ഡി​നു തൊ​ട്ടു​മു​മ്പ് നാ​ഗ​രാ​ജ ഇ​വി​ടെ​നി​ന്നു ര​ക്ഷ​പെ​ട്ടു. 500, 1000 നോ​ട്ടു​ക​ളാ​ണ് നാ​ഗ​രാ​ജ​യു​ടെ വീ​ട്ടി​ൽ​നി​ന്നു ല​ഭി​ച്ച​ത്. റെ​യ്ഡി​ൽ അ​ഞ്ച് നി​ല വീ​ട്ടി​ല്‍​നി​ന്നും ആ​യു​ധ​ങ്ങ​ളും നി​ര​വ​ധി രേ​ഖ​ക​ളും പി​ടി​ച്ചെ​ടു​ത്തു.

രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​തും ആ​ളു​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തും അ​ട​ക്കം 45 കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ബോം​ബ് നാ​ഗ. സ​ന്ന​ദ്ധ സം​ഘ​ട​ന​യു​ടെ മ​റ​വി​ല്‍ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കു​ന്ന​തി​ലും സ​ജീ​വ​മാ​യി​രു​ന്നു നാ​ഗ.

RELATED STORIES
� Infomagic - All Rights Reserved.